ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല, നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാ...