Jayakumar G
1963 മെയ് നാലിന് ചെങ്ങന്നൂരില്‍ ജനനം.
സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം
ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ രസതന്ത്രത്തില്‍
ബിരുദ പഠനം പൂര്‍ത്തിയാക്കി ഫാക്ടില്‍
അപ്രന്‍റിസ് ട്രെയിനിയായി പ്രവേശനം ലഭിച്ചു.
രണ്ടു വര്‍ഷത്തിനു ശേഷം 1986ല്‍ സ്ഥിരം
ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
ഔദ്യോഗികകാര്യ നിര്‍വ്വഹണത്തോടൊപ്പം
ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയും
ഹ്യൂമന്‍ റിസോഴ്സസില്‍ എം.ബി.എയും കരസ്ഥമാക്കി.
മുപ്പത്തിയഞ്ചു വര്‍ഷത്തോളം ഫാക്ടിന്‍റെ
വിവിധ വകുപ്പുകളില്‍ പ്രവര്‍ത്തിച്ചു.
സുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് ലേഖനങ്ങളും ചെറുകഥകളും
പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ സുരക്ഷാസമിതി
കേരള ഘടകം സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍
സംസ്ഥാന തലത്തില്‍ മൂന്നു പ്രാവശ്യം
പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
ഫാക്ടറീസ് ആന്‍റ് ബോയിലേഴ്സ് വകുപ്പും
ദേശീയ സുരക്ഷാസമിതി കേരള ഘടകവും
കേരളത്തിലെ ഏറ്റവും മികച്ച സുരക്ഷാ ഉദ്യോഗസ്ഥന്‍
എന്ന ബഹുമതി നല്‍കി ആദരിക്കുകയും ചെയ്തു.
2021ല്‍ സുരക്ഷാ വിഭാഗത്തില്‍ നിന്നും അസിസ്റ്റന്‍റ്
ജനറല്‍ മാനേജരായി ഔദ്യോഗിക ജീവിതത്തില്‍
നിന്നും വിരമിച്ചു.
PH: 9446333370
Harithameerasathanthratheeram
ജയകുമാര്‍ ജി.ഫാക്ട് എന്ന മഹാപ്രസ്ഥാനത്തിന്‍റെ ചരിത്രമാണ് ഈ ഗ്രന്ഥം. രാസവളം എന്ന ആശയത്തിന്‍റെ ശൈശവാവസ്ഥയില്‍നിന്ന് ഹരിതവിപ്ലവത്തിലും ഭാരതത്തിന്‍റെ ഭക്ഷ്യസുരക്ഷയിലും സുപ്രധാനമായ പങ്ക് വഹിച്ച സ്ഥാപനത്തിന്‍റെ വളര്‍ച്ചയെ സാക്ഷ്യപ്പെടുത്തുന്ന എഴുത്തുകാരന്‍റെ സ്മൃതികള്‍. ഉദ്യോഗമണ്ഡല്‍ ഫാക്ടിലെ സാമൂഹിക സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, സാഹിത്യ സാംസ്കാരിക സായാഹ..