M K Sanu

M K Sanu

എം കെ  സാനു 

എഴുത്തുകാരന്‍, അധ്യാപകന്‍, സാംസ്‌കാരികപ്രവര്‍ത്തകന്‍. 1928 ഒക്‌ടോബര്‍ 27ന് ആലപ്പുഴയിലെ മംഗലത്തുവീട്ടില്‍ ജനനം. പുരോഗമനകലാസാഹിത്യസംഘം പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്, കേരള നിയമസഭാംഗം എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള സാഹിത്യഅക്കാദമി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌ക്കാരം, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, 1992ലെ വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചു. ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച കര്‍മ്മഗതി എന്ന ആത്മകഥയ്ക്ക് വൈഖരി പുരസ്‌ക്കാരവും സദ്കീര്‍ത്തി പുരസ്‌ക്കാരവും ലഭിച്ചു. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗമാണ്. കൃതികള്‍: പ്രഭാതദര്‍ശനം, നാരായണഗുരുസ്വാമി, സഹോദരന്‍ അയ്യപ്പന്‍, അവധാരണം, കാറ്റും വെളിച്ചവും, അനുഭൂതിയുടെ നിറങ്ങള്‍, ചങ്ങമ്പുഴ കൃഷ്ണപിള്ള: നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, കുമാരനാശാന്‍, എന്റെ വഴിയമ്പലങ്ങള്‍, എഴുത്തിന്റെ നാനാര്‍ത്ഥങ്ങള്‍.


Grid View:
Out Of Stock
Quickview

Vimarsanathinte Sargachaithanyam

₹130.00

A book by M.K. Sanu  ,  മാരാരുടെ ശൈലി അദ്ദേഹം പ്രത്യേകമായി എടുത്തണിയുന്ന കുപ്പായമല്ല, അത് അദ്ദേഹത്തിന്റെ ചർമം തന്നെയാണ്. ചിന്തയുടെ ഊർജസ്വലതയും ആത്മാർത്ഥതയുടെ ഊഷ്മാവും ആവിഷ്കരണത്തിന്റെ ഏകാഗ്രതയും പരസ്പരം ലയിച്ചുചേരുന്നതിന്റെ ദീപ്തിയാണ് ആ ശൈലിയുടെ സവിശേഷത..

Showing 11 to 11 of 11 (2 Pages)