Dr Rosy Thampi

Dr Rosy Thampi

റോസി തമ്പി

തൃശൂര്‍ ജില്ലയിലെ പുന്നംപറമ്പ് (മച്ചാട്) ഗ്രാമത്തില്‍ ജനനം.മച്ചാട് ഗവ. ഹൈസ്‌കൂള്‍, വടക്കാഞ്ചേരി വ്യാസകോളേജ്, 

തൃശ്ശൂര്‍ വിമലകോളേജ്, ശ്രീ കേരളവര്‍മ്മ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മലയാളഗദ്യത്തിന്റെ വികാസപരിണാമങ്ങളില്‍ ബൈബിള്‍ വിവര്‍ത്തനങ്ങളുടെ സ്വാധീനം'എന്ന ഗവേഷണപ്രബന്ധത്തിന് 1994-ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍നിന്നും പിഎച്ച്.ഡി. ബിരുദം.  ഇപ്പോള്‍ ചാലക്കുടി സേക്രഡ് ഹാര്‍ട്ട് കോളേജില്‍ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍.നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. ബൈബിളുമായിബന്ധപ്പെട്ട ആത്മീയകൃതികള്‍ക്ക് മൂന്‍തൂക്കം.ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെയും ഡോക്യുമെന്ററികളുടെയുംസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു.

ഭര്‍ത്താവ്: വി.ജി. തമ്പി. മക്കള്‍: ചാരുലത, സ്വാതിലേഖ.

വിലാസം: ജേതവനം, വെസ്റ്റ്പാലസ് റോഡ്, തൃശ്ശൂര്‍ - 680 020.



Grid View:
Quickview

Sthraina Aathmeeyatha

₹365.00

Book By:Rosy Thampiഒറ്റവിരല്‍ത്തുമ്പില്‍ മനസ്സും ശരീരവുംഒരുമിച്ചു കിളിര്‍ക്കുന്ന പ്രണയകാലം. ഉടലിനെ കാല്‍വരിയാക്കുന്ന ഗര്‍ഭകാലം.ശരീരം ആത്മാവിന്റെ വാതിലാവുന്ന വാഴ്‌വുകാലം.ഓരോ കാലത്തിലും ഋതുക്കളെ തനുവിലാവാഹിച്ച് സ്വയം പ്രകൃതിയാവുന്ന പെണ്ണിന്റെ പ്രകാശമുള്ള ആത്മീയതയാണീ കുറിപ്പുകള്‍...

Showing 1 to 1 of 1 (1 Pages)