Andrews philip
ആന്‍ഡ്രൂസ് ഫിലിപ്പ് (1955-2014)
പ്രശസ്ത പത്രപ്രവര്‍ത്തകനും കോളമിസ്റ്റും കളിയെഴുത്തുകാരനുമായിരുന്നു. പൊതുമരാമത്തു വകുപ്പില്‍ മൂന്നു വര്‍ഷം ജോലി ചെയ്ത ശേഷം 1981ല്‍ മലയാള മനോരമയിലെത്തി. കോഴിക്കോട്, പാലക്കാട,് കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. 1987ലെ റിലയന്‍സ് ലോകകപ്പ് ക്രിക്കറ്റും 1994ല്‍ യുഎസില്‍ നടന്ന ലോകകപ്പ് ഫുട്‌ബോളും മനോരമയ്ക്കായി റിപ്പോര്‍ട്ട് ചെയ്തു. ഒട്ടേറെ രാജ്യാന്തര-ദേശീയ മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കന്നഡ നടന്‍ രാജ്കുമാറിനെ വനംകൊള്ളക്കാരന്‍ വീരപ്പന്‍ തട്ടി ക്കൊണ്ടുപോയപ്പോഴും വീരപ്പന്‍ വനം ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയപ്പോഴും ഒട്ടേറെ അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍ നല്‍കി. 'ഇനിയും പുഴയൊഴുകും' എന്ന പരമ്പരയ്ക്കു മാത്യു അഗസ്റ്റിന്‍ മെമ്മോറിയല്‍ ട്രസ്റ്റും കണ്ണൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ പുരസ്‌കാരം. കിരണ്‍ ദേശായിയുടെ 'ഇന്‍ഹെറിറ്റന്‍സ് ഓഫ് ലോസ്' എന്ന പുസ്തകം 'നഷ്ടങ്ങളുടെ അനന്തരാവകാശം' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. പിതാവ്: പാലക്കാട് പി.എം.ജി ഹൈസ്‌കൂള്‍ മുന്‍ അധ്യാപകന്‍ പരേതനായ കോട്ടയം പുതുപ്പള്ളി പുളിമൂട്ടില്‍ വെന്നല പി.എ. ഫിലിപ്പോസ്. മാതാവ്: അന്നമ്മ. പാലക്കാട് ചിന്മയ മിഷന്‍ കോളജ് അധ്യാപിക സാറയാണു ഭാര്യ. മകള്‍: മിന്ന. മരുമകന്‍: വി.ജിനേഷ് (പെട്രോനെറ്റ് എല്‍എന്‍ജി, കൊച്ചി).
There are no books to list.