Dr M Jayaprakash

Dr M Jayaprakash

ഡോ. എം. ജയപ്രകാശ്

1949-ല്‍ ജനനം. മാത്തമാറ്റിക്‌സില്‍ ബിരുദം നേടിയതിനുശേഷം പിതാവ് തുടങ്ങിവെച്ച പ്രകാശ് സ്റ്റോഴ്‌സ്   എന്ന സ്ഥാപനത്തിന്റെ ചുമതലയേറ്റെടുത്തു. തുടര്‍ന്ന് പ്രൈവറ്റായി പഠിച്ച് ഇംഗ്ലീഷ് സാഹിത്യത്തില്‍ എം.എ., ബിസിനസ്സ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദം, സാഹിത്യത്തില്‍ ഡോക്ടറേറ്റ് എന്നിവ നേടി. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്തും സാഹിത്യരംഗത്തും കാലെടുത്തുവെച്ചു. അനേകം ലേഖനങ്ങളും ചെറുകഥകളും കവിതകളും ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍കൂടി പുറത്തുവന്നിട്ടുണ്ട്. തൃശൂരില്‍ പല വാണിജ്യവ്യവസായ സ്ഥാപനങ്ങളുടെയും മേധാവിയായി പ്രവര്‍ത്തനം തുടരുന്നു. വ്യാപാരി വ്യവസായി പ്രസ്ഥാനത്തിന്റെ ആശയങ്ങള്‍ ജനമദ്ധ്യത്തിലേക്കെത്തിക്കുന്നതിനു തൂലിക ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ജയപ്രകാശ്, സംഘടനയുടെ യുവജന വിഭാഗത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു. 1984ലെ പൊതുതിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ലോകസഭാമണ്ഡലത്തില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. സംഘടനയുടെ തൃശ്ശൂര്‍   ജില്ലാ പ്രസിഡണ്ട്, സംസ്ഥാന സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡണ്ട്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ പദവികള്‍ അലങ്കരിച്ച ജയപ്രകാശ്, ഇപ്പോള്‍ അഖിലേന്ത്യാ സംഘടനയായ ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡലിന്റെ ദേശീയ സെക്രട്ടറിയാണ്. 1999ലെ മികച്ച സംഘാടകനുള്ള സി.എം. ജോര്‍ജ്ജ് അവാര്‍ഡ്, 2004ലെ സൂര്യ ടി.വി.യുടെ ഓള്‍ കേരള എക്‌സലന്‍സ് അവാര്‍ഡ്, 2006ലെ തൃശ്ശൂര്‍ പൗരാവലിയുടെ മികച്ച സാംസ്‌കാരികപ്രതിഭയ്ക്കുള്ള അവാര്‍ഡ്, 2007ലെ തൃശൂര്‍ പൗരാവലിയുടെ മികച്ച സംഘാടകനുള്ള അവാര്‍ഡ്, 2015ലെ യു.കെ.യിലെ ആത്മ ഇന്റര്‍നാഷണലിന്റെ നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്, 2016ലെ കോലാറിലെ ഗിവിംഗ് ഹാന്റ്‌സ് ഫൗണ്ടേഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, 2016ലെ കല്‍ക്കത്തയിലെ സിസ്റ്റര്‍ മാര്‍ഗരറ്റ് ഫൗണ്ടേഷന്റെ സ്വാമി വിവേകാനന്ദ അവാര്‍ഡ്, 2017ലെ ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നവരത്‌ന അവാര്‍ഡ് എന്നിവ ജയപ്രകാശിന്റെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്.

കൃതികള്‍: 'ഓര്‍മ്മയുടെ ഓളങ്ങളില്‍', 'സമരപുളകങ്ങള്‍','ഹൃദയാഞ്ജലി', 'ജാലകം തുറന്നാല്‍', 'സ്മരണകളിരമ്പുന്നു' 

എന്നീ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 



Grid View:
Out Of Stock
Quickview

Ente Albathil

₹125.00

Book By Dr M Jayaprakash , കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എന്ന മഹത്തായ പ്രസ്ഥാനത്തിന്‍റെ സംസ്ഥാന നേതാക്കളില്‍ ഒരാളായ, അതിന്‍റെ ആരംഭകാലം മുതല്‍ ദീര്‍ഘകാലം വിവിധ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടി വന്ന ഗ്രന്ഥകാരന്‍റെ ഓര്‍മ്മപ്പുസ്തകം. സംഘടനയ്ക്കു വേണ്ടി വിവിധ തലത്തിലുള്ള രാഷ്ട്രീയ-സാമൂഹികരംഗങ്ങളില്‍ തിളങ്ങിനിന്ന നേതാക്കളെക്കുറിച്ചുള്ള അനുഭവങ്ങള്‍. ..

Quickview

Kahalam Muzhangunnu

₹125.00

Book by Dr. M. Jayaprakash  വരുംതലമുറയ്ക്കുള്ള അക്ഷരോപഹാരമാണ് കാഹളം മുഴങ്ങുന്നു എന്ന കൃതി. തന്‍റേതായ ആശയങ്ങളും സമരോത്സുകതയും വിജയഗാഥയും ജനമധ്യത്തിലേക്ക് അദ്ദേഹം പകരുന്നു. വ്യാപാരി സംഘടനാചരിത്രത്തിലേക്കൊരു എത്തിനോട്ടം, വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കണം, വില്പനനികുതി കുടിശ്ശിക എന്ന വില്ലന്‍, റോഡ് വികസനത്തിലെ ക്രൂരതയ്ക്കെതിരെ വ്യാപാരികള്‍..

Out Of Stock
Quickview

Sindhooramaalakal

₹125.00

Book by Dr.M.Jayaprakash സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എം ജയപ്രകാശിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത് . സമകാലികമായ രാഷ്ട്രീയധാരകളെയും ബിസിനസ് രംഗത്തെ വളർച്ചകളെയും തകർച്ചകളെയും അഴിമതികളെയും ഗവൺമെന്റിന്റെ ചില തെറ്റായ നയങ്ങളെയും കൃത്യമായ അവബോധത്തോടെ അപഗ്രഥിക്കുന്ന ലേഖനങ്ങൾ . സത്യസന്ധമായ ജീവിതവീക്ഷണത്തിന്റെ നിലപാടുകൾ ഈ കൃതിയുടെ പ്ര..

Showing 1 to 3 of 3 (1 Pages)