Dr T R Jyakumari ,R Vinod Kumar
ഡോ. ടി.ആര്. ജയകുമാരി
തിരുവനന്തപുരം ജില്ലയിലെ കിളിമാനൂരിനടുത്തുള്ള കൊടുവഴനൂരില് ജനനം. വിദ്യാഭ്യാസം: കേരള സര്വ്വകലാശാലയില് നിന്ന് ഒന്നാം റാങ്കില് ബിരുദാനന്തരബിരുദം, സസ്യശാസ്ത്രത്തില് എം.ഫില്, പി.എച്ച്.ഡി. മലയാളത്തില് ഏറ്റവുമധികം പരിസ്ഥിതിഗ്രന്ഥങ്ങള് പ്രസിദ്ധീകരിച്ച വനിത. തിരുവനന്തപുരം ഗവ.വിമെന്സ് കോളേജിലെ സസ്യശാസ്ത്ര വിഭാഗം അസോസിയേറ്റ് പ്രൊഫസറും വകുപ്പുമേധാവിയും വൈസ് പ്രിന്സിപ്പലും പ്രിന്സിപ്പലുമായി സേവനമനുഷ്ഠിച്ച് 2016-ല് വിരമിച്ചു. പുരസ്കാരം: പത്തനംതിട്ട സ്പാരോ നേച്ചര് കണ്സര്വേഷന് ഫോറത്തിന്റെ സാഹിത്യ പുരസ്കാരം, കേരള സംസ്ഥാന വനിതാ ശിശുവികസനവകുപ്പിന്റെ വനിതശ്രീ, ഗ്രാമശ്രീ പുരസ്കാരങ്ങള്. നിരവധി ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആര് വിനോദ്കുമാറുമായി ചേര്ന്ന് 27 പുസ്തകങ്ങള് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ മുട്ടടയില് താമസം.
ആര്. വിനോദ്കുമാര്
1972-ല് കൊല്ലം ജില്ലയിലെ പുന്തലത്താഴം എന്ന ഗ്രാമത്തില് ജനനം. കൊല്ലത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. കേരളം എന്ന ശീര്ഷകത്തില് ഏറ്റവും കൂടുതല് പുസ്തകങ്ങള് പ്രസിദ്ധീകരിച്ചതിന്റെ പേരില് ഇന്ഡ്യാ ബുക് ഓഫ് റെക്കാര്ഡ്സില് സ്ഥാനം നേടിയ എഴുത്തുകാരന്. പുരസ്കാരം: കൊല്ലം സുജാതാ സ്മാരകട്രസ്റ്റിന്റെ പുരസ്കാരം,
പത്തനംതിട്ട സ്പാരോ നേച്ചര് കണ്സര്വേഷന് ഫോറം പുരസ്കാരം. വനം-വന്യജീവി പരിസ്ഥിതി വിഷയങ്ങളുമായി ബന്ധപ്പെട്ട് നാനൂറിലധികം ലേഖനങ്ങളും 46 പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തി. ഡോ. ടി. ആര്. ജയകുമാരിയുമായി ചേര്ന്ന് 27 പുസ്തകങ്ങള് പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ കാലടിയില് താമസം.
Keralathile Neerpakshikal
Book by Dr.T.R.Jayakumari R. Vinodkumar , പ്രകൃതിയുടെ നീർത്തടങ്ങളെ ആശ്രയിച്ചു ജീവിക്കുന്ന നീർപക്ഷികളെക്കുറിച്ചുള്ള ഗ്രന്ഥം. കേരളത്തിലുള്ളതും കേരളത്തിലേക്ക് ദേശാടകരായി എത്തുന്നതുമായ പക്ഷികളെക്കുറിച്ചുള്ള വിശദമായ വിവരണങ്ങൾ അടങ്ങിയ കൃതി...
Keralathile Vanyajeevikal
A Book by, Dr. T.R. Jayakumari and R. Vinodh , ജന്തുശാസ്ത്രത്തില് ഗവേഷണതല്പരരായ ഡോക്ടര് ടി.ആര്.ജയകുമാരിയുടെ നേതൃത്വത്തില് വിനോദും സംഘവും നടത്തിയ ഒരു തീവ്രയഞ്ജത്തിന്റെ പരിണിതഫലമാണ് വന്യജീവികളെ കുറിച്ചുള്ള ഈ ആധികാരികഗ്രന്ഥം. ഈ വിഷയത്തില് എണ്ണമറ്റ സംഭാവനകള്ക്കൊണ്ട് കേരളത്തില് പ്രശക്തരായ രണ്ട് വ്യക്തിത്വത്തങ്ങളാണ് ഇതിന..
Paschimaghattathile kurinjikal
Book by DR.T.R. Jyakumari , R. Vinod Kumar , പശ്ചിമഘട്ടത്തിലെ കുറിഞ്ഞികളെകുറിച്ച് പ്രതിപാദിക്കുന്ന മലയാളത്തിലെ ആദ്യപുസ്തകമാണിത് . ലോകശ്രദ്ധ പിടിച്ചുപറ്റിയ കുറിഞ്ഞികളുടെ സമഗ്രവിവരണം നൽകുന്ന ഈ അപൂർവ ഗ്രീന്ഥം, വൈജ്ഞാനിക സാഹിത്യ മേഖലക്ക് ഒരു മുതല്കൂട്ടാവുമെന്നതിൽ സംശയമില്ല . പ്രകൃതിശാസ്ത്രരംഗത്തെ അതികായകരായ ഡോക്ടർ ടി .ആർ. അജയകുമാരി..