Dr.V.Sobha
![Dr.V.Sobha Dr.V.Sobha](https://greenbooksindia.in/image/cache/catalog/Authors/Dr.V.Sobha-150x270.jpg)
ഡോ. വി. ശോഭ
തൃശ്ശൂര്‍ ജില്ലയില്‍ പാവറട്ടിയില്‍ ജനനം.'പി. കവിതകളിലെ ഗൃഹാതുരത' എന്നീ കൃതിയെ അടിസ്ഥാനമാക്കി കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ നീലേശ്വരം സെന്റര്‍ തുടങ്ങി വിവിധ സര്‍വ്വകലാശാലകളില്‍ മലയാളം അദ്ധ്യാപികയായി സേവനമനുഷ്ഠിച്ചു.'പുത്തേഴന്‍' എന്ന ജീവചരിത്രം കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ചു.തുഞ്ചന്‍ സ്മാരക അവാര്‍ഡ്, ഗ്രന്ഥരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ കരസ്ഥമാക്കിയിട്ടുണ്ട്.മലയാളം - സെറ്റ് മുതല്‍ നെറ്റ് വരെ (വിജ്ഞാനശേഖരഗ്രന്ഥം), വീടു മാറുന്നവര്‍ (എഡിറ്റര്‍) എന്നീ ഗ്രന്ഥങ്ങള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.
Malayalam Set Muthal Net Vare
Book by Dr.V.Sobhaമലയാളം സെറ്റ് മുതല്‍ നെറ്റ് വരെ കെ - ടെറ്റ്,എച്ച്.എസ്.എ, സെറ്റ്,നെറ്റ്,ജെ.ആര്‍.എഫ്,ഐ.എ.എസ് തുടങ്ങിയ മത്സര പരീക്ഷള്‍ വിജയിക്കാനുള്ള വസ്തുനിഷ്ഠപഠനകേന്ദ്രം. ഭാഷയുടെ ക്ലാസിക്കല്‍ പദവി, വിവിധ പ്രസ്ഥാനങ്ങള്‍, കാല്പനികത മുതല്‍ ഉത്തരാധുനിത,ആധുനികാനന്തരതവരെ, ജീവചരിത്രം, ആത്മകഥ,സഞ്ചാരസാഹിത്യം,ഹാസ്യസാഹിത്യം,ബാലസാഹിത്യം, ഫോക് ലോര്..
Vallathol Sishyanum Makanum
Book By Dr. V. Sobha (Study) , വള്ളത്തോളിന്റെ ശിഷ്യനും മകനും എന്ന ഖണ്ഡകാവ്യത്തിന്റെ പഠനത്തിനും ഉള്‍കാഴ്ചയ്ക്കും പ്രാധാന്യം നല്കുന്ന കൃതി. കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ മലയാള ബിരുന്ദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ ഗ്രന്ഥം...
Veedu Maarunnavar
Editor Dr.V. Sobha , വീടു മാറുന്ന മനുഷ്യരുടെ ചിന്തകളില്‍ തങ്ങള്‍ക്കു നഷ്ടമായഒരു പൂര്‍വ്വ രാജ്യവും സംസ്‌കൃതിയും ഉറങ്ങിക്കിടക്കുന്നു. അവരുടെ ഭാഷായിലും മതത്തിലും ആചാരത്തിലും നാടോടിക്കഥയിലും പൂര്‍വ്വികമായ കൂറിന്റെയും വൈകാരിക ത്വത്തിന്റെയും അംശങ്ങള്‍ അന്തര്‍ലീനമാകുന്നു. ഇതാണ് നവീനമായ പഠനങ്ങളില്‍ അംഗീകരിക്കുന്ന പ്രവാസം അഥവാ ഡയസ്‌പോറ..