G Vilasini
1939 ഒക്‌ടോബര്‍ 30ന് കൊല്ലം ജില്ലയിലെ
അഞ്ചലിനടുത്ത് കോമളത്തു ജനനം.
വിദ്യാഭ്യാസം: അഞ്ചല്‍ ഹൈസ്‌കൂളില്‍
പ്രാഥമിക വിദ്യാഭ്യാസം. ബി.എ., എം.എ.
പ്രൈവറ്റായി പഠിച്ചു. തിരുവനന്തപുരം ട്രെയിനിംഗ്
കോളേജില്‍നിന്ന് ബി.എഡ്. നേടി. 72ല്‍ കോളേജ്
വിദ്യാഭ്യാസവകുപ്പില്‍. പാലക്കാട് വിക്‌ടോറിയ,
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്,
ഗവ. വിമന്‍സ് കോളേജ്, മടപ്പിള്ളി കോളേജ്,
പട്ടാമ്പി കോളേജ് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു.
89ല്‍ ഗവ. ട്രെയിനിംഗ് കോളേജില്‍ പ്രിന്‍സിപ്പലായി.
തിരുവനന്തപുരം ഗവ.ട്രെയിനിംഗ് കോളേജില്‍നിന്ന് 1994ല്‍ വിരമിച്ചു.
തുടര്‍ന്ന് പത്തുവര്‍ഷം പൂത്തോട്ട എസ്.എന്‍.എം. ട്രെയിനിംഗ് കോളേജില്‍
പ്രിന്‍സിപ്പല്‍.
ഇപ്പോള്‍ വിശ്രമ ജീവിതം.
Pranayakaalam
A book by G.Vilasini , വായനക്കാർക്കു അപരിചിതമാണ് സുകുമാർ അഴീക്കോടിന്റെ ഈ പ്രണയമുഖം. പതർച്ചയും താളഭംഗവും ഇല്ലാത്ത അസാധാരണമായ പ്രണയകഥ. അഴീക്കോടിനെ കാലാതീതനാക്കുന്നതിൽ ഈ പ്രണയത്തിനും ഒരു പങ്കുണ്ട്. "ഈ പ്രണയം എനിക്ക് തന്നത് ശപിക്കപ്പെട്ട ജീവിതവസ്‌ത്രവും കുറെ അപമാനങ്ങളും മാത്രമായിരുന്നു"വെന്ന് വിലാസിനിടീച്ചർ തുറന്നെഴുതുന്നു...