Girija Sethunath
ഗിരിജ സേതുനാഥ്
തിരുവനന്തപുരം ജില്ലയില്‍ ജഗതിയില്‍ ജനനം.മലയാളത്തില്‍ ബിരുദാനന്തരബിരുദം.ഇരുന്നൂറോളം ചെറുകഥകളും നൂറില്‍പ്പരം കവിതകളുംമുഖ്യധാരാപ്രസിദ്ധീകരണങ്ങളില്‍ ഇരുപത്തിരണ്ടില്‍പ്പരം ജനപ്രിയനോവലുകളും. ഒന്‍പതോളം റേഡിയോ നാടകങ്ങളെഴുതി. ഒട്ടേറെ ടെലിവിഷന്‍ പരമ്പരകള്‍ക്കും രചന നിര്‍വഹിച്ചു.
സാഹിത്യ അക്കാദമി, ചലച്ചിത്ര അക്കാദമി,സെന്‍ട്രല്‍ ഫിലിം സെന്‍സര്‍ ബോര്‍ഡ്, ദൂരദര്‍ശന്‍ കമ്മിറ്റി, ചലച്ചിത്ര ജൂറി
എന്നിവയില്‍ മെംബറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തുഞ്ചന്‍ സ്മാരക അവാര്‍ഡ്, കലാകേരള അവാര്‍ഡ്,ടി.എന്‍. ഗോപിനാഥന്‍നായരുടെ പേരിലുള്ള ആദ്യ പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Ee Kaikkumbilil
Book by Girija Sethunath ജീവിതപ്രയാണത്തിന്റെ ആനന്ദവും ഉദ്വേഗവും പ്രണയവും ജിജ്ഞാസയും എല്ലാം ചേര്‍ന്ന ഗിരിജ സേതുനാഥിന്റെ ഈ നോവല്‍ അറിഞ്ഞോ അറിയാതെയോ ചില മനുഷ്യർ ഇരകളുമാകുന്നതിന്റെ ഒരു ജീവിതകഥ പറയുന്നു..
Theertham
വിധിയുടെ കൈകളില്‍പെട്ടുഴലുന്ന തീര്‍ത്ഥയുടെ കഥ.അമ്മയുടെ സഹോദരിയായ ശ്രീദേവിയമ്മയോടും അവരുടെഭര്‍ത്താവ് റിട്ട. കേണല്‍ ഉണ്ണിനായരോടും ഒപ്പമാണ് തീര്‍ത്ഥയും അനുജത്തി ഭുവനയും താമസിക്കുന്നത്. അമ്മാവന്‍റെ മകന്‍ മുകുന്ദനുമായി തീര്‍ത്ഥയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? തീര്‍ത്ഥയുടെ ജീവിതം, അനിയത്തി ഭുവനയുടെ ഭാവി, ഉണ്ണിനായരുടെ മകളായ,..