Hoda Barakat

Hoda Barakat

ലെബനീസ് നോവലിസ്റ്റ്. ജീവിതത്തിന്റെ നല്ലൊരു പങ്ക് ബെയ്‌റൂട്ടില്‍ ചെലവഴിച്ചതിനുശേഷം ഇപ്പോള്‍ പാരീസിലാണ് താമസം. ബറാക്കത്തിന്റെ അറബിക് രചനകള്‍ ഇംഗ്ലീഷ്, ഹീബ്രൂ, ഫ്രഞ്ച്, ഇറ്റാലിയന്‍, സ്പാനിഷ്, തുര്‍ക്കിഷ്, ഗ്രീക്ക് ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1975-76 കാലഘട്ടത്തില്‍ ലെബനനിലെ ആഭ്യന്തരയുദ്ധം തുടങ്ങിയപ്പോള്‍ ബറാക്കത്ത് പി.എച്ച്ഡി. പഠനം നിര്‍ത്തിെവച്ച് പാരിസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിവരാന്‍ തീരുമാനിച്ചു. യുദ്ധസമയത്തായിരുന്നു അവരുടെ രചനകളെല്ലാം പ്രസിദ്ധീകൃതമായത്. ആദ്യ കൃതിയായ വനിതാസന്ദര്‍ശകര്‍ എന്ന ചെറുകഥാസമാഹാരം 1985ല്‍ പ്രസിദ്ധീകരിച്ചു. 1988ല്‍ ഷഹ്രസാദ് വനിതാമാസിക തുടങ്ങുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. 1989ല്‍ പാരീസിലേക്കു മടങ്ങിപ്പോവുകയും അവിടെവെച്ച് പ്രധാനകൃതികളായ സ്റ്റോണ്‍ ഓഫ് ലാഫര്‍, പീപ്പിള്‍ ഓഫ് ലവ് എന്നിവ പ്രസിദ്ധീകരിച്ചു. ബറാക്കത്തിന്റെ ആദ്യനോവലും സ്വവര്‍ഗ്ഗാനുരാഗിയായ പുരുഷന്റെ കഥ പറഞ്ഞ ആദ്യ അറബിക് കൃതിയുമായ സ്റ്റോണ്‍ ഓഫ് ലാഫര്‍ അല്‍- നാക്വിദ് സാഹിത്യപുരസ്‌കാരം നേടി.


Grid View:
Quickview

Niseedhiniyute aazhangal

₹145.00

Book by Hoda Barakatക്രമബദ്ധമല്ലാതെ എഴുതപ്പെടുന്ന അജ്ഞാതരുടെ കത്തിടപാടുകളിലൂടെ അറബ് സമൂഹത്തിന്റെ ബൗദ്ധിക തകര്‍ച്ചയെ ക്രമീകൃതമായി വരച്ചുകാട്ടുകയാണ് നിശീഥിനിയുടെ ആഴങ്ങള്‍ എന്ന നോവല്‍. അസ്ഥിരതയുടെയും കലാപത്തിന്റെയും ഇടയില്‍ ജീവിച്ച മനുഷ്യരില്‍ അസംസ്‌കൃതിയുടെയും അരാജകത്വത്തിന്റെയും വേരുകള്‍ പടരുന്നതും സ്വഭാവവൈകൃതങ്ങള്‍ അവയുടെ സീമകളെ അതിലംഘിക്കുന്നതും ഒ..

Quickview

Shilahridhayarude chirimuzhakkam

₹250.00

1982ലെ ബെയ്‌റൂട്ട് ആഭ്യന്തരകലാപത്തെ ആസ്പദമാക്കി ഹുദാ ബറാക്കത്ത് എഴുതിയ പ്രശസ്തമായ നോവലാണ് ശിലാഹൃദയരുടെ ചിരിമുഴക്കം. ഒരു രാജ്യത്തെ ജനങ്ങള്‍ പല വിഭാഗീയതകളായി വേര്‍പിരിഞ്ഞ് നടത്തിയ സംഘട്ടനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ബെയ്‌റൂട്ടിനെ രക്തപങ്കിലമാക്കി. വെടിയുണ്ടകള്‍ തുളഞ്ഞ കെട്ടിടസമുച്ചയങ്ങളും തകര്‍ന്ന തെരുവീഥികളും നഗരത്തിന്റെ ദയനീയ കാഴ്ചയായി മാറി. മനുഷ്യത്..

Showing 1 to 2 of 2 (1 Pages)