Johny Lukose

Johny Lukose

ജോണി ലൂക്കോസ്‌
കോട്ടയം ജില്ലയില്‍ അതിരമ്പുഴ പാറപ്പുറത്ത്‌ ലൂക്കായുടെയും അന്നമ്മയുടെയും മകനായി ജനനം. ഇംഗ്ലീഷ്‌ സാഹിത്യത്തില്‍ മാന്നാനം കെ.ഇ. കോളേജില്‍നിന്ന്‌ ബിരുദം. കോട്ടയം സി.എം.എസ്‌. കോളേജില്‍നിന്ന്‌ ബിരുദാനന്തര ബിരുദം. വിദ്യാര്‍ത്ഥിരാഷ്‌ട്രീയത്തില്‍ സജീവമായിരുന്നു. സി.എം.എസ്‌. കോളേജ്‌ യൂണിയന്‍ ചെയര്‍മാനായി. 1983 മുതല്‍ മലയാള മനോരമയില്‍. ജില്ലാ ലേഖകനായി കോട്ടയത്തും തൃശ്ശൂരും പ്രവര്‍ത്തിച്ചു. പിന്നീട്‌ തിരുവനന്തപുരം യൂണിറ്റില്‍ ന്യൂസ്‌ എഡിറ്റര്‍. മലയാള മനോരമയില്‍ ഒട്ടേറെ അഭിമുഖ ഫീച്ചറുകള്‍ പ്രസിദ്ധപ്പെടുത്തി. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച പി. ഗോവിന്ദപ്പിള്ള അഭിമുഖം കേരള രാഷ്‌ട്രീയ ചരിത്രത്തിലെതന്നെ വന്‍ വിവാദങ്ങളില്‍ ഒന്നായി.
2006 മുതല്‍ മനോരമ ന്യൂസ്‌ ചാനലില്‍ ന്യൂസ്‌ ഡയറക്‌ടര്‍. അറുന്നൂറിലേറെ എപ്പിസോഡുകള്‍ പിന്നിട്ട നേരേചൊവ്വേ എന്ന അഭിമുഖപരിപാടി ചാനലില്‍ അവതരിപ്പിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകള്‍ ഉള്‍പ്പെടെ അന്‍പതിലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌.


Grid View:
Quickview

Ezhuthukar Ezhuthathath

₹400.00

Book by Johny Lukose എം. കൃഷ്ണന്‍നായരെ മോഹിപ്പിച്ചതെന്തായിരുന്നു? ടി. പത്മനാഭന്‍റെ വിധിയും മുന്‍വിധിയും എന്ത്? അഴീക്കോടിന്‍റെ സൗന്ദര്യ ലഹരി, ലീലാവതിയുടെ മറക്കാത്ത സത്യങ്ങള്‍, സി. രാധാകൃഷ്ണന്‍റെ ഭയപ്പാടുകള്‍, സുഗതകുമാരിയുടെ ശത്രുക്കള്‍, ചുള്ളിക്കാടിന്‍റെ കലഹങ്ങള്‍, പെരുമ്പടവത്തിന്‍റെ പ്രതികാരം, സച്ചിദാനന്ദന്‍റെ പ്രകോപനങ്ങള്‍ എന്നിങ്ങനെ എഴുത്തുകാ..

Showing 1 to 1 of 1 (1 Pages)