K A Unnithan

K A Unnithan

കെ.എ. ഉണ്ണിത്താന്‍

നാടകകൃത്ത്, കഥാകൃത്ത്, നോവലിസ്റ്റ്.

1946ല്‍ ജനനം.

കേരളസാഹിത്യമണ്ഡലത്തിന്‍റെ സെക്രട്ടറി, 

എറണാകുളം റസിഡന്‍റ്സ് അസോസിയേഷന്‍

അപക്സ് കൗണ്‍സിലിന്‍റെ തൃപ്പൂണിത്തുറ 

മേഖലാ പ്രസിഡന്‍റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഒഥേഴ്സിന്‍റെ

സെക്രട്ടറി ജനറലായി രണ്ടു പ്രാവശ്യം പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍: ജടായുവിന്‍റെ ദുഃഖം, പുരാവൃത്തം (നാടകങ്ങള്‍), 

പുനരപി ജനനം പുനരപി മരണം (നോവല്‍), 

പക്ഷിശാസ്ത്രം, മദുക്കരയിലെ മഴ, ബന്ധനസ്ഥനായ 

അനിരുദ്ധനും ദേവിയും പിന്നെ ബഷീറും (ചെറുകഥകള്‍), 

നിലാവിന്‍റെ നിലവിളി (കവിത), ഭീമഘടോല്‍കചം (കഥകളി)

അവതരണത്തിനു തയ്യാറാവുന്നു. 

സിഡികള്‍: സോപാനഗാനങ്ങള്‍, ഭക്തിഗാനങ്ങള്‍,

ഋതുസംഗമം, മൂന്ന് നായികമാര്‍ (നൃത്തശില്പം), 

ആതിരനിലാവ് (തിരുവാതിരപ്പാട്ടുകള്‍). 

അവാര്‍ഡുകള്‍: രവീന്ദ്രന്‍ സ്മാരകപുരസ്കാരം, 

അക്ഷരപ്രതിഭാ പുരസ്കാരം, പൊന്നുരുന്നി വായന

ശാലയുടെ സപ്തതി കവിതാപുരസ്കാരം, 

ദേശാഭിമാനി പ്രതിഭാസംഗമത്തിന്‍റെ പ്രശസ്തിപത്രം, 

പൂര്‍ണ്ണവേദ വിഷ്വല്‍സ് അക്ഷരപൂര്‍ണ്ണശ്രീ പുരസ്കാരം,


Grid View:
Quickview

Ayanam Ravanam

₹100.00

ഈ നാടകത്തിന് പല പ്രത്യേകതകളുണ്ട്. ഇതിവൃത്തം തന്നെ ആദ്യമെടുക്കണം. രാവണനെ വിവരിക്കുന്നതിന് ഒറ്റ ഗ്രന്ഥത്തെയോ പാരമ്പര്യത്തെയോ മാത്രമല്ല, നാടകകൃത്ത് ആശ്രയിച്ചിരിക്കുന്നത്. സന്ദര്‍ഭവും പാത്രങ്ങളും ആദികാവ്യത്തിലേക്ക് തന്നെ. എന്നാല്‍ സംഭവങ്ങള്‍ പലയിടത്തായി ചിതറിക്കിടക്കുന്നവയെ സമാഹരിച്ചവയാണ്. സീതയുമായുള്ള ബന്ധമാണിവയില്‍ ഏറ്റവും മുഖ്യം. സീത മായാസീതയാണെന്ന ..

Quickview

Nilavinte Chemistry

₹100.00

കഥയ്ക്ക്, കലയ്ക്ക് ഒരു രസതന്ത്രമുണ്ട്; അതിന്‍റേതായ, മുന്‍മാതൃകകളില്ലാത്ത, ഒരു കെമിസ്ട്രിയുണ്ട്. അതിലെത്തിപ്പെടുക, അതിനോടു സമരസപ്പെടുക, സ്വയം നിവര്‍ത്തിക്കപ്പെടേണ്ട ഒന്നാണ്. അതു താനേ സംഭവിക്കണം. അതിനായുള്ള ഉള്ളുരുക്കമാണ് ക്രിയാത്മക രചനയിലെ പേറ്റുനോവ്. ഇവിടെ കെ.എ. ഉണ്ണിത്താന്‍ ആ വഴിതുടക്കത്തില്‍ എത്തിപ്പെട്ടിരിക്കുന്നു എന്നതാഹ്ലാദകരമാണ്. ഇനിയും താണ്ട..

Showing 1 to 2 of 2 (1 Pages)