K L Mohanavarma

K L Mohanavarma

കെ.എല്‍. മോഹനവര്‍മ്മ

നോവലിസ്റ്റ്, കഥാകൃത്ത്. 1936ല്‍ ചേര്‍ത്തലയില്‍ ജനനം. ഐ.എ.എസ്., അക്കൗണ്ട്‌സിലും  മാനേജ്‌മെന്റിലും ബിരുദം, എസ്.എ.എസ്. കേന്ദ്ര സര്‍ക്കാരില്‍ ഉദ്യോഗസ്ഥനായിരുന്നു. പൈകോ പബ്ലിക്കേഷനില്‍ ചീഫ് എഡിറ്റര്‍, കേരള സാഹിത്യ അക്കാദമി സെക്രട്ടറി, വീക്ഷണം ദിനപത്രത്തിന്റെ ചീഫ് എഡിറ്റര്‍, മെട്രോ സ്പാര്‍ക്ക് ഇംഗ്ലീഷ് ദ്വൈവാരിക, പുഴ.കോം ഇന്റര്‍നെറ്റ് മാസിക തുടങ്ങിയവയുടെ ചീഫ് എഡിറ്റര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.മലയാളത്തില്‍ അറുപത്തിയഞ്ച് പുസ്തകങ്ങളും ഇംഗ്ലീഷില്‍ രണ്ടു നോവലുകളും. 'ഓഹരി' മൃഗതൃഷ്ണ എന്ന പേരിലും ക്രിക്കറ്റ്, അതേ പേരിലും ജ്ഞാനപീഠപ്രകാശന്‍ഹിന്ദിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇംഗ്ലീഷില്‍ അമേരിക്കന്‍ പബ്ലിഷര്‍ സ്ട്രാറ്റജിക്കും പ്രസിദ്ധീകരിച്ചു.ബ്രിട്ടീഷ് കൗണ്‍സില്‍ അവാര്‍ഡ്, നോവലിനും ഹാസ്യ സാഹിത്യത്തിനും കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ പതിനഞ്ചോളം അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.സിനിമ, ഡോക്യുമെന്ററി, പരസ്യ ഫിലിം തുടങ്ങിയ രംഗങ്ങളില്‍ തിരക്കഥ സംവിധാനം. ആനുകാലികങ്ങളില്‍ കാലികമായ സാമൂഹ്യ രാഷ്ട്രീയ സാമ്പത്തികസാഹിത്യ വിഷയങ്ങളെക്കുറിച്ച് കോളങ്ങള്‍ ചെയ്യുന്നു.കൊച്ചി, സസ്‌നേഹം, കറിയാച്ചന്റെ ലോകം എന്നീ കൃതികള്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു.



Grid View:
Quickview

Akadameeyam

₹85.00

Book By K.L. Mohanavarmaഇരുപത്മാസത്തോളം കേരള സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായി സേവനം ചെയ്ത കെ.എല്‍. മോഹനവര്‍മ്മ, അദ്ദേഹത്തിന്റെ അനുഭവങ്ങളും ഇടപെടലുകളും രസകരമായ കഥപറച്ചിലോടെ വായനക്കാരുമായി പങ്കുവെക്കുന്നു...

Out Of Stock
Quickview

Kariachante lokam

₹55.00

Author:K.L. Mohanavarmaനർമ്മത്തിന്റെ ഒളിയമ്പുകളിലൂടെ ഇന്ത്യൻ അവസ്ഥയുടെ വിഭിന്ന മുഖങ്ങളുമായി കറിയാച്ചന് നമ്മോടു സംവദിക്കുന്നു. രാഷ്ട്രീയ - സാംസ്‌കാരിക - സാമൂഹിക വിനിമയങ്ങളുടെ പൊള്ളയും ദുർഗന്ധപൂരിതവുമായ അടിയൊഴുക്കുകൾ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. കെ എൽ മോഹനവര്മയുടെ പ്രതിഭയുടെ മൂർച്ച ആൾക്കൂട്ടത്തെ പരിഹസിക്കുകയും സത്യത്തെ വികലമാക്കുന്നവരോട് ..

Out Of Stock
Quickview

Kochi

₹75.00

Author:KL MohanavarmaNovelനഗരത്തെ നായകനാക്കി നോവല്‍ ജനിക്കുന്നത് ഭാഷാസാഹിത്യത്തിലെ ഒരത്യപൂര്‍വ സംഭവമാകുന്നു. കൊച്ചി എങ്ങനെയൊരു വാണിജ്യ നഗരമായി പരിണമിച്ചു എന്ന സമസ്യക്ക് ഉത്തരവും ഈ നോവല്‍ നല്‍കുന്നു...

Out Of Stock
Quickview

Nakshathrangalude Thadavukari

₹85.00

Author:K.L. Mohanavarmaആള്‍ക്കൂട്ടത്തിനും ആരവങ്ങള്‍ക്കുമിടയിലും ഒറ്റപ്പെടലിന്റെ വിധി മനുഷ്യനെ കാത്തുനില്ക്കുന്നു. തീരുമാനിക്കപ്പെട്ടതോ അല്ലാത്തതോ ആയ വിധിവിശ്വാസങ്ങളെക്കുറിച്ചുള്ള തര്‍ക്കങ്ങള്‍ക്കിടയില്‍ നാമറിയാതെ ജീവിതം കൊഴിഞ്ഞു പോകുന്നു. നക്ഷത്രങ്ങളാല്‍ ബാധിക്കപ്പെട്ട ജീവിതവുമായി മല്ലിടുന്ന ദേവിയുടെ കഥയാണിത്. നക്ഷത്രങ്ങളാണോ അവയെക്കുറിച്ചുള്ള വിശ്വ..

Out Of Stock
Quickview

Sasneham

₹85.00

Author:KL MohanavarmaNovelടൈംപീസിനുള്ളില്‍ സ്വയം ബന്ധിച്ച് ടിപ്പിക്കല്‍ ക്ലാര്‍ക്കിന്റെ ജീവിതം നയിക്കുന്ന സദാചാരവാദിയും ഏകപത്‌നീവ്രതക്കാരനും നിശ്ശബ്ദ ജീവിയുമായ അച്ചുതവാര്യര്‍ക്ക് 'ജാര'നെന്നുള്ള വിശേഷണം ലഭിക്കുന്നതോടെ അയാളുടെ ആകാശവും ഭൂമിയും മാറിപ്പോയി. യഥാര്‍ത്ഥ അച്ചുതവാര്യര്‍ 'സട കുടഞ്ഞ്' എഴുന്നേറ്റു. അച്ചുതവാര്യരുടെ പുരുഷമുഖം ഇവിടെ വെളിവാക്കപ്പെട..

Out Of Stock
Quickview

Serial

₹85.00

Author:K.L. Mohanavarmaസീരിയലിനകത്തും പിന്നാമ്പുറത്തും  കഥകളുണ്ട്. മത്സരാധിഷ്ഠിത വിപണി വീട്ടിലേക്കും അടുക്കളയിലേക്കും കയറി വരുന്നത് സ്‌ക്രീനിന്റെ ഷോര്‍ട്ട് ബ്രേക്കിലൂടെയാണ്. സത്യത്തിന്റെ ഏറ്റവും വലിയ പ്രസ്താവനകള്‍ നടത്തുന്നത് നുണകളുടെ കൂമ്പാരം കൂട്ടിയ പരസ്യങ്ങളാകുന്നു. എന്നും സമകാലികതയുടെ നേരെ മുഖം തുറക്കുന്ന കെ.എല്‍. മോഹനവര്‍മ്മയുടെ തൂലിക ഉത്..

Out Of Stock
Quickview

Vrindavanathile Radha

₹70.00

Author:K.L. Mohanavarmaദ്വാരകാപുരിയിലെ രത്‌നസിംഹാസനം രാധ കൊതിച്ചില്ല. ഭരണാധികാരിയായ കൃഷ്ണന്റെ പട്ടമഹിഷിസ്ഥാനവും അവളാഗ്രഹിച്ചില്ല. അതിനേ ക്കാളെത്രയോ വിലപ്പെട്ടതായിരുന്നു രാധയുടെ മനസ്സില്‍ കൃഷ്ണനുള്ള സ്ഥാനം. കോലക്കുഴലും കയ്യിലേന്തി ഗോപികമാരുടെ ഓമനയായി വളര്‍ന്ന അമ്പാടിക്കണ്ണന്‍ രാധയുടെ നിത്യകാമുകനായിരുന്നു. യുഗയുഗാന്തരങ്ങളായി അതങ്ങനെ തുടരുന്നു; രാധയും..

Showing 1 to 7 of 7 (1 Pages)