K M Abbas

K M Abbas

കെ.എം. അബ്ബാസ്


കഥാകൃത്ത്, പത്രപ്രവര്‍ത്തകന്‍.കാസര്‍കോട് ജില്ലയില്‍ ആരിക്കാടിയില്‍ ജനനം.ദുബായില്‍ സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചാര്‍ജ്.കൈരളി ചാനല്‍, ദേശാഭിമാനി പത്രം എന്നിവയ്ക്കു വേണ്ടിയും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ഗ്രന്ഥകര്‍ത്താവിന്റെ കൃതികള്‍

പലായനം (നോവലെറ്റ്) , മൂന്നാമത്തെ നഗരം (കഥ) , ദേര (നോവല്‍) , ചരിത്രവിഭ്രാന്തികള്‍ (ചരിത്രം)

സങ്കടബെഞ്ചില്‍നിന്നുള്ള കാഴ്ചകള്‍ (കഥ) , തെരഞ്ഞെടുത്ത കഥകള്‍ - കെ.എം. അബ്ബാസ് (കഥ)



Grid View:
Quickview

Barahayilekkulla Bus

₹100.00

Book by K.M . Abbas ,  ആഘോഷങ്ങളുടെ ഉന്മാദരാത്രിക്കുശേഷം ഉണരുന്ന നഗരത്തിന്റെ പതഞ്ഞുപൊന്തുന്ന ചൂട്. ഓര്‍മ്മച്ചിത്രങ്ങളുടെ ചിരിയും കരച്ചിലും. സമകാലിക യാഥാര്‍ത്ഥ്യങ്ങളുടെ മുഖങ്ങള്‍. എഴുത്തുകാരന്റെ മൗലികതയിലേക്ക് കടന്നുവരുന്ന മരുഭൂമിക്കാഴ്ച്ചകളുടെ ആല്‍ബം. പന്ത്രണ്ട് കഥകള്‍...

Quickview

Charithra Vibhranthikal

₹150.00

Book By K.M. Abbasപലസ്തീന്‍ വിമോചന സംഘടനയുടെ ആരാധ്യനായ യാസര്‍ അറാഫത്ത്, ഇറാഖിന്റെ സദ്ദാം ഹുസൈന്‍, ലിബിയയിലെ ഗദ്ദാഫി തുടങ്ങിയവരുടെ ചരിത്രത്തില്‍ നിന്നുള്ള കലുഷിതമോ രക്തപങ്കിലമോ ആയ തിരോധാനങ്ങള്‍, ബോംബാക്രമണങ്ങളിലും സ്‌ഫോടനങ്ങളിലും തകര്‍ന്ന ബെയ്‌റൂട്ടിന്റെയും  ബാഗ്ദാദിന്റെയും ആലപ്പോയുടെയും തെരുവുകള്‍, അവിടത്തെ ജനതയുടെ അവസാനിക്കാത്ത ദുരിതങ്ങളും ദീ..

Quickview

Dera

₹85.00

ദുബായ് നഗരം അവശേഷിപ്പിക്കുന്നത് കാലത്തിന്‍റെ കടലാസുതോണികളില്‍ സഞ്ചരിക്കുന്നവരുടെ ഓര്‍മ്മകള്‍ മാത്രമാണ്. അവര്‍, പേരില്ലാത്ത മുഖമുള്ള കുറെ മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്‍മുന്നില്‍നിന്ന് വിട പറഞ്ഞ്പോവുകയാണ്. പക്ഷേ, കാലം ഒരിക്കലും ഓര്‍മ്മകളെ മായ്ച്ചു കളയുന്നില്ല. കെട്ടിടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ചുവന്ന മണലില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വര..

Quickview

Imarathinte Vazhikaliloode

₹110.00

A Book By, K.M. Abbas  ,  ലക്ഷക്കണക്കിന് ഇന്ത്യക്കാരാണ് യു എ ഇയില്‍. ഇന്ത്യയും യു എ ഇയും തമ്മില്‍ നൂറ്റാണ്ടുകളുടെ ബന്ധമുണ്ട്. അതിന്‍റെ തുടര്‍ച്ചയിലെ ഏറ്റവും പുതിയ കണ്ണിയിലെ തലമുറ, യു എ ഇയെ എങ്ങനെ നോക്കിക്കാണുന്നു എന്നതാണ് ഈ പുസ്തകത്തില്‍. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, യു എ ഇ വായനാ വര്‍ഷത്തില്‍ ഒരു എഴുത്തുകാരന്‍റെ ആദരം...

Quickview

Manaldesam

₹85.00

ജീവിക്കാൻ മറന്നവർ. കുടുംബത്തിനുവേണ്ടി ആഗ്രഹങ്ങൾ ത്വജിച്ചവർ. ശരീരത്തെ ആത്മാവിന്റെ ആവരണമായി കണ്ടവർ. ഒറ്റപ്പെടലിന്റെ ഉന്മാദം പേറുന്നവർ. ഒരു അഭയകേന്ദ്രമായി മരുഭൂമിയെ സ്നേഹിച്ച ഒരുകൂട്ടം മനുഷ്യരുടെ അനുഭവങ്ങൾ മണൽദേശം എന്ന നോവൽ കാഴ്ചവയ്ക്കുന്നു...

2-3 Days
Quickview

Moonnamathe Nagaram

₹60.00

Stories By K.M.Abbasഅറബി സംസാരിക്കുന്ന നഗരപശ്ചാത്തലങ്ങളും അവിടങ്ങളിലെ രാഷ്ട്രീയ സാമൂഹ്യ സമസ്യകളും ആധുനികാനന്തര ജീവിത ത്തിന്റെ വിഹ്വലതകളും മൊത്തത്തില്‍ ജീവിതം സമ്മാനിക്കുന്ന ദുരന്തബോധ ത്തിന്റെ കാലൊച്ചകളുമാണ് ഈ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നത്...

Quickview

Novalettukal

₹225.00

കെ.എം. അബ്ബാസ്അവര്‍, പേരില്ലാത്ത മുഖമുള്ള കുറെ മനുഷ്യര്‍ ഒരു ദിവസം പൊടുന്നനെ നമ്മുടെ കണ്‍മുന്നില്‍നിന്ന് വിട പറഞ്ഞ് പോവുകയാണ്. പക്ഷേ, കാലം ഒരിക്കലും ഓര്‍മ്മകളെ മായ്ച്ചു കളയുന്നില്ല. കെട്ടിടങ്ങള്‍ മാത്രമേ മാറുന്നുള്ളൂ. ചുവന്ന മണലില്‍ ചുടുകാറ്റ് ചിത്രങ്ങള്‍ വരയ്ക്കുന്നു. ഓര്‍മ്മകള്‍ മണല്‍ത്തരികളായി ഓടിയെത്തുന്നു. അനുഭവങ്ങളുടെ ചൂടില്‍ സ്വയം അലിഞ്ഞില്ല..

In Stock
Quickview

Palayanam

₹40.00

Author:K. M Abbasമരുഭൂമി ജീവിതത്തിന്റെ അവസാന സങ്കേതമായി വരിച്ച കൃഷ്ണന്‍, കണ്ണാന്തളിയുടെ സൗമ്യതയെ ധ്യാനിക്കുന്ന കഥാനായകന്‍, അജ്ഞാതനായി കഴിയുന്ന ഖാലിദ് അന്‍സാരി എന്ന പാക്കിസ്ഥാനി മുജാഹിദ് എന്നിവര്‍ പലായനത്തിന്റെ വ്യത്യസ്തമായ അവസ്ഥകളെ പ്രതിനിധീകരിക്കുന്നു. നീരജയാകട്ടെ ഒറ്റപ്പെടുന്ന ആധുനിക കുടുംബസംവിധാനത്തിന്റെ പ്രതിനിധിയത്രെ. മാനസികാരോഗ്യം നഷ്ടപ്പെട്ട..

Out Of Stock
Quickview

Sankatabenchiloninnulla Kazhchakal

₹60.00

Books By : K.M Abbas  ,  മടുപ്പിക്കുന്ന ഏകാന്തതയിൽ സമയതീരങ്ങളിലൂടെ ഓടുന്നവർ ചിലർ, സമയതീരങ്ങളുടെ വിരസതയിലൂടെ അരിച്ചു നീങ്ങുന്നവർ വേറെ ചിലർ "ടിക് ടിക്‌ "ഒച്ചയോടെ ഒരു പെൻഡുലം കാലത്തിനും ജീവിതത്തിനുമിടയിൽ ചലിക്കുകയാണ് . എല്ലാവർക്കും എന്തൊക്കെയോ നഷ്ടമാകുന്നുണ്ട് ...

Out Of Stock
Quickview

Therenjedutha Kathakal - K.M.Abbas

₹275.00

A book by K.M.Abbasനാടിനെയും വീടിനെയും സംബന്ധിക്കുന്ന വെളിപാടുകള്‍ക്കു നടുവില്‍ പ്രവാസത്തിന്റെ കടലിരമ്പം. ഗള്‍ഫ് ജീവിതത്തിന്റെ ചോരപ്പാടുകള്‍ പതിഞ്ഞ എഴുത്ത്. കണ്ണീരും കിനാവും കലര്‍ന്ന ആത്മാവിഷ്‌ക്കാരത്തിന്റെ കഥകള്‍, ഒരു വിപഞ്ചികയുടെ രാഗനിസ്വനങ്ങള്‍ പോലെ...

Showing 1 to 10 of 10 (1 Pages)