K Sudheesh
![K Sudheesh K Sudheesh](https://greenbooksindia.in/image/cache/catalog/Authors/K-SUDHEESH-150x270.jpg)
കെ. സുധീഷ്
1958ല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടില്‍ ജനനം. അച്ഛന്‍: കൃഷ്ണന്‍ നായര്‍. അമ്മ: ഭവാനി അമ്മ.എറണാകുളം മഹാരാജാസ്, തേവര സേക്രഡ് ഹാര്‍ട്ട് കോളേജുകളില്‍ വിദ്യാഭ്യാസം. രസതന്ത്രത്തില്‍ ബിരുദം. 1980 മുതല്‍ പി ആന്റ് ടി, ടെലികോം, ബി.എസ്.എന്‍.എല്‍. വകുപ്പുകളില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പന, മൂന്നാര്‍, എറണാകുളം, പാലക്കാട് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.BSNL യൂണിയന്‍ സംസ്ഥാന അടിസ്ഥാനത്തില്‍ നടത്തിയ രചനാമത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്.BSNL പാലക്കാട് ജില്ലാ സ്‌പോര്‍ട്‌സ് ആന്റ് കള്‍ച്ചറല്‍ ബോര്‍ഡില്‍ അംഗമായിരുന്നു. 2018ല്‍ പാലക്കാട്ട BSNL ല്‍ നിന്നും ഓഫീസ് സൂപ്രണ്ടായി വിരമിച്ചു. ഇപ്പോള്‍ പാലക്കാട് ജില്ലയിലെ പല്ലശ്ശനയില്‍ താമസം.
ഭാര്യ: വിജയമ്മ (റിട്ട.അദ്ധ്യാപിക). മക്കള്‍: വിഷ്ണു, ഗൗതം.
വിലാസം: 'അഞ്ജലി', പല്ലശ്ശന പോസ്റ്റ്, പാലക്കാട് - 678505
Nammal Engane Nammalaayi
Book by K Sudheesh സഹസ്രാബ്ദങ്ങള്‍ നീണ്ട പരിണാമത്തിലൂടെ ഇന്നത്തെ മനുഷ്യന്‍ ഉയര്‍ന്നുവന്ന ചരിത്രമാണ് ഈ പുസ്തകത്തിന്‍റെ ഉള്ളടക്കം. വൈദ്യശാസ്ത്രം, രസതന്ത്രം, ഭൗതികശാസ്ത്രം, ജ്യോതിശാസ്ത്രം, ജൈവസാങ്കേതികവിദ്യ, ജനിതകശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകള്‍. ലോകകല, ലോകസാഹിത്യം, ഗോളാന്തരയാത്രകള്‍, വ്യത്യസ്ത സംസ്കൃതികള്‍. അതിജീവനങ്ങളുടെ, പോരാട്ടങ്ങളുടെ, വിജയങ്ങളുടെ..