M N Paloor
കവി, എഴുത്തുകാരന്‍.1932 ജൂണ്‍ 22ന് എറണാകുളം ജില്ലയിലെ പറവൂരിനടുത്ത് പാറക്കടവില്‍ ജനനം.
അച്ഛന്‍: പാലൂര് മാധവന്‍ നമ്പൂതിരി.
അമ്മ: ശ്രീദേവി അന്തര്‍ജ്ജനം.
പാരമ്പര്യവിദ്യാഭ്യാസത്തോടൊപ്പം വേദവും പഠിച്ചു. പട്ടിക്കാംതൊടി രാമുണ്ണിമേനോന്‍റെ കീഴില്‍ പതിമൂന്നാംവയസ്സില്‍ കഥകളി അഭ്യസിക്കാന്‍ തുടങ്ങി. മൂന്നുകൊല്ലം അദ്ദേഹത്തിന്‍റെ കീഴിലും ഒരു കൊല്ലം വാഴേങ്കട കുഞ്ചുനായരുടെ കീഴിലും കഥകളി അഭ്യസിച്ചു. ഉപജീവനത്തിനു വേണ്ടി മോട്ടോര്‍ മെക്കാനിസവും ഡ്രൈവിങ്ങും പഠിച്ചു. 1951 മുതല്‍ നാലു വര്‍ഷം കെ.പി. നാരായണപ്പിഷാരോടിയുടെ അടുത്ത് സംസ്കൃതം പഠിച്ചു.
1957ല്‍ ബോംബെയ്ക്കു പോയി. 1959 മുതല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ജോലിചെയ്തു. 1990 ജൂണ്‍ 30 ന് വിരമിച്ചു. തുടര്‍ന്ന് കോഴിക്കോട്ട് സ്ഥിരതാമസമാക്കി.
കവിതാസമാഹാരങ്ങള്‍: പേടിത്തൊണ്ടന്‍, തീര്‍ത്ഥയാത്ര, സുഗമസംഗീതം, കലികാലം, കവിത, സര്‍ഗ്ഗധാര,
ഒളിച്ചുകളി, ഭംഗിയും അഭംഗിയും, പച്ചമാങ്ങ.
ഭാര്യ: ശാന്തകുമാരി. മകള്‍: സാവിത്രി. പൗത്രന്‍: നാരായണന്‍.
മേല്‍വിലാസം: പാലൂര്‍ മന, ചേവായൂര്‍ പോസ്റ്റ്, കോഴിക്കോട് - 673 017
Kadhayillathavante Kadha
Autobiography by M N Paloor. നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാ..
Malayalathinte priyakavithakal - M N Paloor
ജൈവവീര്യമുള്ള ഭാഷകൊണ്ടും മനുഷ്യോന്മുഖമായ ദര്ശനദീപ്തികൊണ്ടും മലയാള കവിതകളിൽ ഒളിമങ്ങാത്തവയാണ് പാലൂരിന്റെ കവിതകൾ. ഉൾക്കാട്ടിലെവിടെയോ ഹിമ ബിന്ദുവായ് ഉരുവം കൊണ്ട്, അനിവാര്യമായ യാത്രയിൽ മറ്റു ഉദകബിന്ദുക്കളായ് മേളിച് ഒടുവിൽ സ്വച്ഛമായി ജലധാരയായി ഭൂമിയെ നാമിച്ചൊഴുകുന്ന കാട്ടരുവിപോലെയാണ് പാലൂരിന്റെ എഴുത്ത്. വൈകാരിതലത്തിലും ചിന്താതലത്തിലും പുലർത്ത..
Perillapoovu
മനുഷ്യജീവിതംപോലെ വൈവിധ്യ പൂർണമാണ് പാലൂരിന്റെ കവിതകളും.അഥവാ പാലൂരിന്റെ കവിത വൈവിധ്യമായിരിക്കുന്നത് ജീവിതത്തെപ്പറ്റി പാടുന്നതുകൊണ്ടാണ്. ജനിമൃതികൾക്കു നടുവിൽ ഇത്തിരി സുഖംപകരാനാണ് ആ കവിതകൾ വായുവിലുയരുന്നത്.നെറ്റിപ്പട്ടം കെട്ടിയ കെട്ടുകാഴ്ചയല്ല, ജീവിതമെന്ന കറുത്ത ദുഃഖത്തിന്റെ കട്ടപിടിച്ച പ്രതീകമാണ് ആനയെന്നാണ് പാലൂരെഴുതുന്നത്. കവിയുടെ ലക്ഷണമൊത്ത കവിതകളുട..