M V Sasikumar
1968 ഒക്ടോബര് 27-ന് ജനനം. അച്ഛന്: പാലക്കാട്
പെരിങ്ങോട് മുണ്ടഞ്ചേരി ബാലരാമമേനോന്.
അമ്മ: പാലക്കാട് കടമ്പഴിപ്പുറത്ത് വേട്ടക്കരയില്
മുളഞ്ഞൂര്വടകര ചന്ദ്രിക അമ്മ.
പാലക്കാട് ഗവ. വിക്ടോറിയ കോളേജ്,
കാലിക്കറ്റ് സര്വ്വകലാശാല, മധുര കാമരാജ്
യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.
പത്രപ്രവര്ത്തനത്തില് ബിരുദാനന്തരബിരുദവും എം ഫിലും.
1994-ല് ആകാശവാണിയില് ട്രാന്സ്മിഷന്
എക്സിക്യൂട്ടീവ് (സയന്സ് റിപ്പോര്ട്ടിംഗ്)
ആയി ജോലിയില് പ്രവേശിച്ചു.
Azhiyakurukkukal
എം.വി. ശശികുമാര്കഥകളില് നിന്ന് കിനിയുന്ന ജീവരസങ്ങള്. അനുഭവച്ചൂടിന്റെ വേവുകള്. ഭാവസ്പന്ദനങ്ങളില് ഉരുത്തിരിയുന്ന പ്രമേയങ്ങള്. വിങ്ങല് ബാക്കിയാകുന്ന കഥകള്. ഓര്മ്മകള്ക്കെന്തു സുഗന്ധം, രതിസുഖസാരേ, ഗൗരീ മനോഹരി, പുലിബാധ, റേഡിയോ പ്രണയം തുടങ്ങിയ കഥകളുടെ സമാഹാരം. അനുഗൃഹീതനായ കഥകാരന്റെ ഔദ്യോഗിക പരിസരങ്ങളില്നിന്ന് വാര്ന്നു വീണ കഥാശില്പങ്ങള്.&nbs..
Tharapadhangalkkoppam
എം.വി. ശശികുമാര്മഹാനുഭാവന്മാരായ, ഗുരുതുല്യരായ വ്യക്തിപ്രഭാവങ്ങളെ അടുത്തറിഞ്ഞ് അവരോട് സംവദിക്കുന്ന കൃതി. ഇം.എം.എസ്, നായനാര്, വാക്കുകളുടെയും ദൃശ്യവിസ്മയങ്ങളുടെയും പെരുന്തച്ചന്മാര്, ഗാനകോകിലങ്ങള്, ഗാനഗന്ധര്വന്, ചലച്ചിത്രലോകത്തെ കവിത്രയം, സംവിധായകര്, ഗാനരചയിതാക്കള്, അഭിനേതാക്കള്, എഴുത്തുകാര്, കവികള്, ആകാശവാണിയിലെ ഹൃദയബന്ധങ്ങള് തുടങ്ങിയവരുടെ..