Manoj Maniyoor

മനോജ് മണിയൂര്‍
1969 മെയ് 19ന് കോഴിക്കോട് ജില്ലയിലെ മണിയൂരില്‍ ജനനം. പിതാവ്: സി.കൃഷ്ണന്‍. മാതാവ്: നാരായണിഅമ്മ.മണിയൂര്‍ പഞ്ചായത്ത് ഹൈസ്‌കൂള്‍, മടപ്പള്ളി ഗവണ്മെന്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം.ഇംഗ്ലീഷ് സാഹിത്യത്തിലും ചരിത്രത്തിലുംബിരുദാനന്തരബിരുദവും ബി.എഡും.
കൃതികള്‍: പരേതാത്മാക്കള്‍ - നോവല്‍ (പുനരാഖ്യാനം),മഹദ്‌വനിതകള്‍ മഹാസ്വരങ്ങള്‍ (പ്രസംഗപഠനം), കൊച്ചു കൊച്ചു പരിഭവങ്ങള്‍, ആകാശക്കുന്നിലെപറവകള്‍, നായ്ക്കുറുക്കന്മാര്‍, നമ്മുടെ പഴശ്ശി,ചിമ്മിനിവെട്ടം (ബാലസാഹിത്യ കൃതികള്‍).പാഴ്മരം എന്ന ബാലസാഹിത്യം ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചു. പുരസ്‌കാരങ്ങള്‍: അധ്യാപക കലാ സാഹിത്യ വേദി അവാര്‍ഡ്, കൈരളി-അറ്റ്‌ലസ് പുരസ്‌കാരം, ഹിസ്റ്ററി ആന്റ് എപിക് ഫണ്ടമെന്റല്‍ റിസര്‍ച്ച്ഫൗണ്ടേഷന്‍ സാഹിത്യരത്‌നപുരസ്‌കാരം.
ഭാര്യ: പ്രേമ കെ.പി.
മക്കള്‍: വിഷ്ണു മനോജ്, അന്വയ മനോജ്.
Pazhmaram
A book by Manoj Maniyoor , ഒരു 'പാഴ്‌മര'ത്തെ കേന്ദ്രകഥാപാത്രമാക്കി സ്നേഹസൗഹാർദ്ദങ്ങളുടെ പ്രാധാന്യം വെളിപ്പെടുത്തുന്ന കൃതി. വൃക്ഷലതാദികൾ, പക്ഷികൾ, അരുവി, കാറ്റ്, വെയിൽ എന്നിവർ കഥാപാത്രങ്ങൾ. പ്രകൃതിയും പരിസ്ഥിതിയും മുഖ്യപ്രമേയം. പാഴ്മരമായി മുദ്രകുത്തപ്പെട്ട വൃക്ഷം ഒരായിരം പൗർണമിചന്ദ്രന്മാർ കായ്ക്കുന്ന മരമായി വാഴ്ത്തപ്പെട്ടതിന്റെ കഥ...
Sankarawariyarude Iruttu
Book By Manoj Maniyoor , പ്രത്യാശാഭരിതമായ ജീവിതത്തിലേക്കുള്ള കാല്‍വെപ്പുകളോടെ കഥയുടെ പകര്‍ന്നാട്ടങ്ങള്‍. ജീവിതത്തെ സഞ്ചാരമായി കാണുമ്പോള്‍ ചുറ്റുവട്ടത്തെ കാഴ്ചകള്‍ കഥകളായി രൂപപ്പെടുന്നു. പ്രപഞ്ചത്തിലെ ഓരോ കാഴ്ചയും ഒരു മഹാകാഴ്ചയായിത്തീരുന്ന എഴുത്തുകാരന്‍റെ നിശ്വാസങ്ങള്‍ നിറഞ്ഞ കഥകള്‍. ഗ്രാമചിത്രങ..