Murali j.nair

Murali j.nair

മുരളി ജെ. നായര്‍

മാവേലിക്കര താലൂക്കിലെ കണ്ണനാകുഴി സ്വദേശി.  കണ്ണനാകുഴി ഗവ. എല്‍.പി. സ്‌കൂള്‍, വെട്ടിക്കോട് നാഗരാജവിലാസം യു.പി. സ്‌കൂള്‍, വള്ളികുന്നം ഹൈസ്‌കൂള്‍, കായംകുളം എം.എസ്.എം. കോളേജ്, മുംബൈയിലെ ഡി.ജി. രൂപാരേല്‍ കോളേജ്, കെ.സി. ലോ കോളേജ്, യു.എസ്.എ. യിലെ വൈഡനര്‍ യൂണിവേഴ്‌സിറ്റി (വില്‍മിങ്ടന്‍, ഡെലവെയര്‍) എന്നിവിടങ്ങളായി വിദ്യാഭ്യാസം. ബി.എ. ഓണേഴ്‌സ്, എല്‍.എല്‍.ബി., എല്‍.എല്‍.എം. ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.  സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയിലും സൗദി അറേബ്യയിലെ അമേരിക്കന്‍ കമ്പനികളിലും ജോലിചെയ്തിട്ടുണ്ട്.  കൂടാതെ, സൗദി തലസ്ഥാനത്തുനിന്നും പ്രസിദ്ധീകരിച്ചിരുന്ന റിയാദ് ഡെയിലി പത്രത്തിന്റെ ജിദ്ദ ലേഖകനുമായിരുന്നു കുറേക്കാലം. കേരളത്തിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലും അമേരിക്കയിലും ഗള്‍ഫിലുമുള്ള പ്രസിദ്ധീകരണങ്ങളിലും ഓണ്‍ലൈനിലുമായി ലേഖനങ്ങളും, ഫീച്ചറുകളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഇതിഹാസങ്ങളുടെ മണ്ണില്‍' (ഗ്രീക് യാത്രാവിവരണം, മാതൃഭൂമി) ആദ്യകൃതി. മലയാളത്തിലുള്ള മറ്റു കൃതികള്‍: നിലാവുപൊഴിയുന്ന ശബ്ദം (കഥകള്‍), സ്വപ്‌നഭൂമിക (നോവല്‍). കൂടാതെ ഠവല ങീിീെീി ങ്യേെശര എന്ന ഇംഗ്ലീഷ് നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2000ത്തിലെ ഫൊക്കാന ചിന്താധാര സ്വര്‍ണമെഡല്‍, മറ്റു ഫോക്കാന അവാര്‍ഡുകള്‍, മാമ്മന്‍ മാപ്പിള അവാര്‍ഡ്, ഹ്യുസ്റ്റന്‍ റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് എന്നിവയടക്കം പല സാഹിത്യ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. അഭിഭാഷകനായ മുരളി ജെ. നായര്‍ ഇപ്പോള്‍ ഫിലഡെല്‍ഫിയയില്‍ സ്വന്തമായി നിയമസ്ഥാപനം നടത്തുന്നു.

വിലാസം: 3949 Buck Road , Huntingdon Valley,  PA 19006 , USA  mjnair@aol.com




Grid View:
Quickview

Huntingdon thazvarayile sanyasikkilikal

₹85.00

Books By :Murali j.nair  ,  "ഈ കഥകൾ അഴിച്ചുകളയുന്നത് നമ്മുടെ മുഖംമൂടികളെയാണ്. കടലിലെറിയുന്നത്‌ നമ്മുടെ പ്രവാസവിലാപങ്ങളെയാണ് , മാറ്റിമറക്കുന്നത് നമ്മുടെ മിഥ്യാധാരണകളെയാണ്, തകർത്തുകളയുന്നത് നമ്മുടെ ഇടുങ്ങിയ സദാചാര വിചാരങ്ങലെയാണ്. മലയാളിയിൽ തുടങ്ങി മലയാളിയിൽ അവസാനിക്കുന്നതല്ല മനുഷ്യ ജീവിതമെന്നും അതിനു വിസ്താരമേറിയ വലിയ തലങ്ങൾ വേറെയുമുണ്..

Showing 1 to 1 of 1 (1 Pages)