N.M.Muhammadali

എന്‍.എം. മുഹമ്മദലി
എഴുത്തുകാരന്‍, ഭിഷഗ്വരന്‍.കൊടുങ്ങല്ലൂരിലെ അഴീക്കോട് 1952 നവംബര്‍ 13ന് ജനിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും എം. ബി. ബി. എസ് പാസ്സായി. റാഞ്ചിയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് സൈക്യാട്രിയില്‍ നിന്നു മനോരോഗചികിത്സയില്‍ ബിരുദാനന്തര ബിരുദം നേടി. സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ചതിനുശേഷം സ്വകാര്യ ആശുപത്രിയില്‍ കണ്‍സല്‍റ്റന്റായി ജോലി ചെയ്യുന്നു. നിരവധി നോവലുകളും കഥകളും ശാസ്ത്രപുസ്തകങ്ങളും രചിച്ചിട്ടുണ്ട്.
വിജ്ഞാനസാഹിത്യത്തിനുള്ള അബുദാബി-ശക്തി അവാര്‍ഡ് ലഭിച്ചു.
Neelakkurinji Veendum Pookkum
N.M.Muhammadali നീലക്കുറിഞ്ഞി പ്രകൃതിയുടെയും ചൂഷണത്തിന്റെയും പ്രതീകമാകുന്ന നോവല്‍. അമൂല്യമായ വിഭവങ്ങളുടെയും ധാതുക്കളുടെയും കേദാരമായ പശ്ചിമഘട്ടത്തെ കുത്തകകളും ബഹുരാഷ്ട്രക്കുത്തകകളും ചൂഷണവിധേയമാകുമ്പോള്‍ പരിസ്ഥിതി സംരക്ഷണം ജീവിത ദൗത്ത്യമായി ഏറ്റെടുത്ത ഒരു ഡോക്ടറുടെയും സഹപ്രവര്‍ത്തകയുടെയും കഥയാണിത്. പക്ഷേ ഈ സമരത്തില്‍ ഒരു നിഗൂഢതപോലെ അവര്‍ക്ക് തങ്ങളുടെ..