O.V.Usha

O.V.Usha

ഒ.വി. ഉഷ

നോവലിസ്റ്റ്, കവി, വിവര്‍ത്തക, കോളമിസ്റ്റ്. പാലക്കാട് ജില്ലയില്‍ ജനനം. വിദ്യാഭ്യാസം: ദില്ലി യൂണിവേഴ്‌സിറ്റിയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തരബിരുദവും. ദില്ലിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍സില്‍ റിസര്‍ച്ച് അസിസ്റ്റന്റ്, ടാറ്റാ മക്‌ഗ്രോഹില്‍ ബുക്ക് കമ്പനിയില്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്, വികാസ് പബ്ലിഷിങ് ഹൗസില്‍ സീനിയര്‍ എഡിറ്റോറിയല്‍ അസിസ്റ്റന്റ്,  അസിസ്റ്റന്റ് എഡിറ്റര്‍, അസോസിയേറ്റ് എഡിറ്റര്‍, മഹാത്മാഗാന്ധി സര്‍വകലാശാലയുടെ പ്രസിദ്ധീകരണവിഭാഗം ഡയറക്ടര്‍ എന്നീ തസ്തികകളില്‍ സേവനമനുഷ്ഠിച്ചു. ഇപ്പോള്‍ തിരുവനന്തപുരത്തെ ശാന്തിഗിരി കമ്യൂണിക്കേഷന്‍സ് വിഭാഗത്തില്‍ അഡൈ്വസര്‍, കമ്യൂണിക്കേഷന്‍സ് ആയി ജോലി ചെയ്യുന്നു. പുരസ്‌കാരങ്ങള്‍:  കേരളസാഹിത്യ അക്കാദമിയില്‍ നിന്ന് സമഗ്രസംഭാവനയ്ക്കുള്ള (2015 ലെ) അവാര്‍ഡ്.  ഷാര്‍ജ സുല്‍ത്താന്റെ 'വെള്ളക്കാരന്‍ ഷെയ്ഖ്', ഷിഹാബ് ഗാനിമിന്റെ ചില കവിതകള്‍ എന്നിവ വിവര്‍ത്തനം ചെയ്തതിന്റെ പേരില്‍ ഇന്‍ഡോഅറബ് കള്‍ച്ചറല്‍ ലീഗ് ഏര്‍പ്പെടുത്തിയ സാംസ്‌കാരിക വിനിമയ അവാര്‍ഡ് (2017), ചലച്ചിത്ര ഗാനരചനയ്ക്കുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് (2000), ഏഷ്യാനെറ്റ്-ലക്‌സ് അവാര്‍ഡ്, ഭരതന്‍ സ്മാരക അവാര്‍ഡ്. കഥ, അനുഭവം, കവിത, യാത്ര, നോവല്‍ തുടങ്ങിയ മേഖലകളില്‍ സജീവം.



Grid View:
Quickview

gurugaatha

₹180.00

Book by o.v.usha  ,  അസത്തുക്കൾക്കൊപ്പം കൂടി ദുർവ്യയം ചെയ്യുന്ന നിമിഷങ്ങളുടെ ആകെത്തുകയാണ് ജീവിതം.പൂർവജന്മ പുണ്യംപോലെ അപൂർവമായി ഗുരുസാന്നിധ്യങ്ങളിൽ നിന്ന് നമ്മുടെ മടിയിലും ഇടിമിന്നലിന്റെ തരികൾ വന്നുവീഴും. അത്തരം വൈദ്യുതകമ്പനമുള്ള നക്ഷത്രത്തരികളുടെ ശേഖരമാണ് ഈ പുസ്‌തകം. രാമചന്ദ്രൻ..

Showing 1 to 1 of 1 (1 Pages)