P.B.K. Nair
പി.ബി.കെ. നായര് (1927-2011)
1927 മെയ് 14ന് പാലക്കാട് ജില്ലയില് ചെത്തല്ലൂര് എന്ന ഗ്രാമത്തില് ജനനം. യഥാര്ത്ഥനാമം പാറെക്കാട്ട് ബാലകൃഷ്ണന്നായര്. അച്ഛന്: കീഴേക്കളത്തില് ഗോവിന്ദന്നായര്. അമ്മ: അമ്മുഅമ്മ. നാലു സഹോദരന്മാരും രണ്ടു സഹോദരിമാരുമുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പ്രൈവറ്റായി പഠിച്ച് മെട്രിക്കുലേഷന് പാസ്സായി. 1953-ല് മദ്രാസ് ഗവണ്മെന്റിന്റെ ലേബര് ആന്റ് ഫാക്ടറീസ് ഡിപ്പാര്ട്ടുമെന്റില് ജോലിയില് ചേര്ന്നു. തമിഴ്നാട്ടില് പല സ്ഥലത്തുമായി വിവിധ തസ്തികകളില് 32 വര്ഷത്തെ സേവനത്തിനുശേഷം 1985 മെയ് 31ന് ഡെപ്യൂട്ടി ഇന്സ്പെക്ടര് ഓഫ് ലേബര് ആന്റ് അളവുതൂക്ക അസിസ്റ്റന്റ് കണ്ട്രോളര് എന്ന പദവിയില്നിന്നും റിട്ടയര് ചെയ്തു. മറുനാടന് പ്രസിദ്ധീകരണങ്ങളായ ജയകേരളം, വിശാലകേരളം, ജനരഞ്ജിനി എന്നീ വാരിക മാസികാദികളില് ഒട്ടേറെ ചെറുകഥകള് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജയകേരളത്തില് 'പരാജിതര്' എന്ന നാടകവും പ്രസിദ്ധീകരിച്ചു.
പത്നി: ശ്രീമതി ലീലാവതി.
മക്കള്: മല്ലിക, ലതിക, ജയകുമാര്.
Aadikkattile Athmanombarangal
Book by P.B.K Nair മദിരാശി നഗരത്തിലെ സര്ക്കാര് ആഫീസും അതിലെ പലതരക്കാരായ ഉദ്യോഗസ്ഥരും അവരുടെ ജീവിതസങ്കീര്ണതകളും അവതരിപ്പിക്കുന്ന നോവല്. ആര്ക്കാട് നവാബിന്റെ പഴയ കെട്ടിടത്തില് പ്രവര്ത്തിക്കുന്ന വ്യത്യസ്ത മനോഭാവമുള്ള ഒരുകൂട്ടം ആളുകളുടെ കഥ കൂടിയാണിത്. മൃദംഗകലാകാരനും അദ്ധ്യാപകനുമായ ശേഷാദ്രി, കടം കൊടുത്തു മുടിഞ്ഞ കാഷ്യര് തങ്കരാജ്, സിനിമാകമ്പക..
Puzhayorakkanavukal
Book by PBK Nair ഉണ്ണികൃഷ്ണന് എന്ന കേന്ദ്രകഥാപാത്രത്തെ പ്രമേയമായി യഥാര്ത്ഥ ജീവിതത്തിന്റെ അനുഭവപരിസരങ്ങളെ ഗൃഹാതുരതയോടെ അവതരിപ്പിക്കുന്ന നോവല്. ഓര്മ്മകളും കുറേ കഥാപാത്രങ്ങളും. കഥകളിയും ആനയും പുഴകളും നിറഞ്ഞുനില്ക്കുന്ന നോവലില് നാറാണത്തുഭ്രാന്തന്റെ അദൃശ്യമായ സാന്നിധ്യവുമുണ്ട്. യഥാര്ത്ഥ്യപ്രതീതിയുള്ള സംഭവപരമ്പരകളെ സന്ദര്ഭത്തിനനുസരിച്ച് വിന..