P.Padmarajan
എഴുത്തുകാരൻ , തിരക്കഥാകൃത്, സിനിമാ സംവിധയകാൻ . 1945 ൽ ആലപ്പുഴയിലെ മുതുകുളത് ജനനം. ആകാശവാണിയിൽ ഉദ്യോഗസ്ഥനായിരുന്നു. സ്വന്തമായി ചിത്രങ്ങൾ സംവിധാനം ചെയ്തു മുപ്പത്തിയാറ് തിരക്കഥകൾ രചിച്ചു. സംവിധാനം ചെയ്ത ചിത്രങ്ങൾക്ക് ദേശീയവും അന്തർദേശീയവുമായ നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട് . 1991 ജനുവരി 23 ന് അന്തരിച്ചു. പ്രധാന കൃതികൾ : നന്മയുള്ള സൂര്യൻ ,നക്ഷത്രങ്ങളെ കാവൽ , ഋതുഭേദങ്ങളുടെ പാരിതോഷികം ,ഇതാ ഇവിടെ വരെ , വാടകയ്‌ക്കൊരു ഹൃദയം ,പെരുവഴിയമ്പലം , ഉദകപ്പോള, കള്ളൻ പവിത്രൻ , മഞ്ഞുകാലം നോറ്റ കുതിര , പ്രതിമയും രാജകുമാരിയും ( നോവൽ ). പ്രഹേളിക, ജലജ്വാല , രതിനിർവേദം , മറ്റുള്ളവരുടെ വേനൽ, അപരൻ, പത്മരാജന്റെ കഥകൾ , കരിയിലക്കാറ്റുപോലെ, പുകകണ്ണട (കഥകൾ).
Kaivariyude Thekkeyattam
A book by P.Padmarajanസൂക്ഷ്മവും ഋജുവുമായ മനുഷ്യാവസ്ഥയുടെ ജീവിതസത്യങ്ങൾ. വിഹ്വലമായ വർത്തമാനകാലത്തിന്റെ ഗന്ധപരിസരങ്ങൾ. മലയാള കഥയുടെ ഭാവുകത്വപരിണാമത്തിന്റെ നിർണായകമായ ഒരു ദശാസന്ധിയിലെ നാഴികക്കല്ലായി ഇതിലെ ഓരോ കഥകളും തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. ഏകാഗ്രവും ധ്വനിസാന്ദ്രവുമായ ആഖ്യാനശൈലി...
Kazhinja Vasanthakaalathil
A book by P. Padmarajanപ്രണയമധുരങ്ങളും സ്നേഹഭൂപടങ്ങളും നിറയട്ടെ. ഹൃദയം ഹൃദയത്തോട് ഓതുന്ന രഹസ്യഭാഷണങ്ങൾ; മിഴിനീർപ്പൂക്കൾ, ഭാവാത്മകതയുടെ സ്വപ്നാടനങ്ങൾ. അവ സമകാലിക യാഥാർഥ്യങ്ങളുടെ കണ്ണാടികൾ തന്നെയാണ്...
Malayalathinte Suvarnakathakal- Padmarajan
Author:Padmarajan , അയാള്‍ പുറത്തിറങ്ങി വാതിലടച്ചു, ഹോട്ടല്‍ നിദ്രയിലാണ്. ധൃതിപ്പെട്ട് പടിയിറങ്ങുമ്പോള്‍ അയാള്‍, അവളുമായുള്ള വിചിത്രമായ ബന്ധത്തെക്കുറിച്ചോര്‍ത്തു, ഇന്നും മകളുടെ ശവശരീരവും മടിയില്‍ വെച്ചുകൊണ്ട് ഇരുട്ടിനോട് അവള്‍ ചോദിക്കും: നീ ആരാണ്? എന്റെ കുഞ്ഞിനെ കൊന്നിട്ടു പോയ നീ ആരാണ്?വൈവിധ്യവും കരുത്തും വ്യക്തിത്വവുമാര്‍ന്ന പ്രതി..