Pavanan
പവനന്‍
തലശ്ശേരിയിലെ വയലളം എന്ന സ്ഥലത്ത് 1926 ഒക്‌ടോബര്‍ 26ന് ജനനം. കലാലയ വിദ്യാഭ്യാസത്തിനുശേഷം സൈനികസേവനം. പിന്നീട് പത്രപ്രവര്‍ത്തനം. കേരള സാഹിത്യ അക്കാദമി സെക്രട്ടറി, കേരള യൂണിയന്‍ ഓഫ് വര്‍ക്കിങ് ജേര്‍ണലിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ സേവനം.
കൃതികള്‍: തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, യുക്തിവാദത്തിന് ഒരു മുഖവുര, കവിയും കാലവും, ഒരു യാത്രയുടെ അനുഭവങ്ങള്‍, കേരളം ചുവന്നപ്പോള്‍, അനുഭവങ്ങളുടെ സംഗീതം, നവസാഹിതി, വിമര്‍ശനം മലയാളത്തില്‍, സാഹിത്യചര്‍ച്ച, പവനന്റെ ആത്മകഥ, നാല് റഷ്യന്‍ സാഹിത്യകാരന്മാര്‍, നവ്യോപഹാരം തുടങ്ങി നാല്പത് പുസ്തകങ്ങള്‍. ഇംഗ്ലീഷിലും പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
പുരസ്‌കാരങ്ങള്‍: സമഗ്ര സംഭാവനയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സോവിയറ്റ്‌ലാന്റ്
നെഹ്‌റു അവാര്‍ഡ് (1965, 1979), പുത്തേഴന്‍ അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, വി.ടി. അവാര്‍ഡ്, ജി. സ്മാരക അവാര്‍ഡ്, കുറ്റിപ്പുഴ അവാര്‍ഡ്, ഇന്ത്യാ ഗവണ്‍മെന്റിന്റെ എമിറേറ്റസ് ഫെല്ലോഷിപ്പ്.
ഭാര്യ: സി.പി. പാര്‍വ്വതി.
2006 ജൂണ്‍ 22ന് പവനന്‍ അന്തരിച്ചു.
Keralam Engane Jeevikkunnu
Book By:Pavanan1967ല്‍ മാതൃഭൂമി വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കപ്പെട്ട അവസരത്തില്‍ കേരളീയ ജീവിതത്തിന്റെ നാനാമണ്ഡലങ്ങളില്‍ ഈ പഠനം സജീവ ചര്‍ച്ചയ്ക്കു വിഷയീഭവിക്കുകയുണ്ടായി. നാലു ദശാബ്ദങ്ങള്‍ക്കുശേഷം ഒരു പുനര ന്വേഷണത്തിന് മുതിരുമ്പോള്‍ കേരളീയ ജീവിതത്തിന്റെ അലകും പിടിയും തന്നെ മാറിക്കഴിഞ്ഞു എന്ന വസ്തുത നമ്മെ അത്ഭുത പ്പെടുത്തും. പവനന്‍ പോയ വഴിയിലൂടെ ..