R.Sreelatha Varma
ആര്. ശ്രീലതാവര്മ്മ
ഓമല്ലൂര് രാജരാജവര്മ്മയുടെയും കെ. അംബികാദേവിയുടെയും മകളായി തിരുവനന്തപുരത്ത് ജനനം.ഫോര്ട്ട് ഗേള്സ് മിഷന് ഹൈസ്കൂള്, ആള് സെയിന്റ്സ് കോളേജ്, ഗവ. വിമന്സ് കോളേജ് എന്നിവിടങ്ങളില് വിദ്യാഭ്യാസം. ശ്രീശങ്കരാചാര്യ സര്വ്വകലാശാലയില്നിന്ന് 'ആഖ്യാനതന്ത്രങ്ങള് മുകുന്ദന്റെ നോവലുകളില്' എന്ന വിഷയത്തില് പി.എച്ച്ഡി ബിരുദം. ഇപ്പോള് ശ്രീശങ്കരാചാര്യ സംസ്കൃത സര്വകലാശാലയുടെ തൃശൂര് പ്രാദേശിക കേന്ദ്രം മലയാള വിഭാഗത്തില് അധ്യാപിക.
കൃതികള്: മാര്ക്സിയന് നിരൂപണം മലയാളത്തില്, പ്രതിബിംബങ്ങള് പറയാതിരിക്കുന്നത്.
ഭര്ത്താവ്: ഡോ. എം. കൃഷ്ണന് നമ്പൂതിരി. മകന്: കൃഷ്ണപ്രസാദ് എം.
വിലാസം: ജി 4, ഗംഗാ അപ്പാര്ട്ട്മെന്റ്സ്,
പൂത്തോള് പി.ഒ., തൃശൂര് - 680 004.
Mob: 9495047512
E-mail: sreelathavarma.r@gmail.com
Mazhavillil Illathathu
Book by R.Sreelatha Varma , സ്വന്തം അന്തരംഗത്തിലെ അജ്ഞാത ലോകങ്ങളിലേക്കുള്ള സാഹസിക യാത്രയാണ് ശ്രീലതവർമ്മയുടെ കവിതകൾ. തടാകജലത്തിൽ ദിനരാത്രങ്ങളിലെ ആകാശദൃശ്യങ്ങളും ഋതുഭേദങ്ങളും പ്രതിഫലിക്കുംപോലെ ഈ അന്തർലോകത്തിൽ കാലവും സമൂഹവും പ്രകൃതിയും അവയുടെ ദുരൂഹ സമസ്യങ്ങളും പ്രതിഫലിക്കുന്നു. പ്രതിപ്രവർത്തിക്കുന്നു. സ്വയം ആവിഷ്കരിക്കാൻ മാത്രമല്ല സ്വയം അറിയ..