Sam Pynummoodu

Sam Pynummoodu

സാം പൈനുംമൂട്

ആലപ്പുഴ ജില്ലയിലെ മാവേലിക്കരയില്‍ 1959ല്‍ ജനനം.തഴക്കര എം.എസ്.എസ് ഹൈസ്‌കൂളിലും, മാവേലിക്കര ബിഷപ് മൂര്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. മുഴുവന്‍ പേര് സാം ഗീവര്‍ഗ്ഗീസ് ഡാനിയേല്‍ പൈനും മൂട്ടില്‍. 1980 മുതല്‍ കുവൈറ്റിലുണ്ട്. പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ അഥവാ 'കല'യുടെ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്നു. ഗള്‍ഫ് ഇന്ത്യന്‍ സമൂഹത്തിനിടയിലെ ഏറ്റവും പഴക്കം ചെന്ന പുരോഗമന മതേതര പ്രസ്ഥാനമാണ് കല. അതിന്റെ അമരക്കാരനായിരിക്കുമ്പോള്‍ത്തന്നെ കുവൈറ്റിലെ ഇതര മലയാളി സംഘടനകളുടെ പ്രധാന പരിപാടികളിലും സാമിന്റെ പ്രഭാഷണങ്ങള്‍ പതിവാണ്. എംബസിയുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പൊതുപ്രശ്‌നങ്ങളില്‍ സത്വരനടപടികള്‍ എടുപ്പിക്കുന്നതിനും തന്റേതായ സംഭാവനകള്‍ ഉണ്ടായിട്ടുണ്ട്. 'കല'യെ സംഘടനാപരമായി ശക്തമാക്കുന്നതിലും 'കല'യ്ക്ക് അജയ്യമായ സ്ഥാനം നേടിക്കൊടുക്കുന്നതിലും സാമിന്റെയും കര്‍മ്മനൈപുണ്യമുണ്ട്. കലയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികള്‍ ഒന്നിലധികം തവണ വഹിച്ചു.കുവൈറ്റ് ടൈംസ് മലയാളം പതിപ്പിലും, മലയാള ദിനപത്രങ്ങളിലും അതതു കാലത്തെ പൊതു ചര്‍ച്ചകളെ അധികരിച്ചുള്ള ശ്രദ്ധേയമായ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. 

കൃതികള്‍: 'ഒരു പ്രവാസി ദേശത്തെ വായിക്കുന്നു' (പെന്‍ ബുക്‌സ്),  'അതിജീവനത്തിന്റെ കാഴ്ചപ്പാടുകള്‍', 'വാഗ്ദത്തനാട്' (യാത്രാവിവരണം).2006ല്‍ മികച്ച പ്രവാസി മലയാളിക്കുള്ള സ്വരലയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ കുവൈറ്റിലെ പ്രസിദ്ധമായ ഖറാഫി നാഷണല്‍ കമ്പനിയില്‍ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ CADD സെക്ഷനില്‍ ഇലക്ട്രിക്കല്‍ വിഭാഗം മേധാവി ആയാണ് ജോലി ചെയ്യുന്നത്. 

ഭാര്യ വത്സ സാം. മക്കള്‍ ക്രിസ്റ്റീന, ഡയാന, ബെന്‍. 

വിലാസം: പൈനുംമൂട്ടില്‍ നിസ്സി, തഴക്കര പോസ്റ്റ്, മാവേലിക്കര - 690102

Tel : Kuwait : Mob. +965 66656642, +965 24331598

India (Home) : +91 479 2304075

Email: bensam97@hotmail.com

           sampynummoodu@gmail.com   



Grid View:
Quickview

Kuwait Indian kutiyetta charithram

₹245.00

A history book written by Sam Pynummoodu about Kuwait Indians. , കുവൈറ്റിലെ ഇന്ത്യൻ പ്രവാസ ജീവിതത്തെയും അതിലെ മലയാളിസാന്നിധ്യത്തെയും ഒരേ പോലെ ആഴത്തിലും പരപ്പിലും കണ്ടെത്തുക എളുപ്പമല്ല. സ്മൃതിനാശം സാമൂഹികരോഗമായി മാറിയ കേരള സമൂഹത്തിൽ സാമിനെപ്പോലെയൊരാൾ ജാഗരൂഗതയോടെ രചിച്ച, നാളത്തെചരിത്ര രചനക്ക് മുതൽക്കൂട്ടാകുന്ന കൃതിയാണിത്. അതാകട്ടെ താൻ ചെന്നെത്തിയ ജീവ..

Showing 1 to 1 of 1 (1 Pages)