Sreejith Moothedath
ശ്രീജിത്ത് മൂത്തേടത്ത്
കോഴിക്കോട് ജില്ലയിലെ ഭൂമിവാതുക്കലില്‍ 1978 മാര്‍ച്ച് 31ന് ജനനം. അച്ഛന്‍: പി.എം. ഭാസ്‌കരന്‍ മാസ്റ്റര്‍. അമ്മ: ഒ.കെ. നളിനി.വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, ഗോഹട്ടി യൂണിവേഴ്‌സിറ്റി,അണ്ണാമലൈ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലുമായി വിദ്യാഭ്യാസം.ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ബിരുദാനന്തര ബിരുദം .ഇപ്പോള്‍ തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് സി.എന്‍.എന്‍. ബോയ്‌സ്ഹൈസ്‌കൂളില്‍ സാമൂഹ്യശാസ്ത്രം അധ്യാപകനായി ജോലി ചെയ്യുന്നു.
കൃതികള്‍: ജാലകങ്ങള്‍ (ചെറുകഥാസമാഹാരം), ഭൂമിവാതുക്കല്‍ സൂര്യോദയം (നോവല്‍)
പുരസ്‌കാരങ്ങള്‍: മനോരമ ബാലജനസഖ്യം മുല്ലനേഴി പുരസ്‌കാരം (2012),'ആസ്വാദനത്തിന്റെ അധ്യായങ്ങള്‍' എന്ന കഥയ്ക്ക് മികച്ച ബ്ലോഗ് രചനയ്ക്കുള്ള നന്മ പുരസ്‌കാരം (2013), മുംബൈ ഗ്രീന്‍ നാച്വര്‍ ഫൗണ്ടേഷന്‍ എന്‍വിയോണ്‍മെന്റ് അവാര്‍ഡ് (2014).
African Thumbikal
A book By Sreejith Moothedath , പ്രാക്തനകാലത്തിന്റെ നിഗൂഢലിപികളുടെ ലോകത്ത്, ആഫ്രിക്കന്‍ തുമ്പികളുടെ ഇടയില്‍, ചരിത്രത്തിന്റെ മഹാദ്ഭുതങ്ങള്‍ക്ക് സാക്ഷിയാകുന്ന ഒരു സ്‌കൂള്‍ മാസ്റ്ററുടെയും കുട്ടികളുടെയും കഥ. സൂര്യദേവനാല്‍ ശപിക്കപ്പെട്ട തുമ്പികള്‍. സ്വപ്നമോ യാഥാര്‍ത്ഥ്യമോ എന്നറിയാത്ത മായികലോകത്തേക്ക് സമകാലിക യാഥാര്‍ത്ഥ്യങ്ങളെ സന്നിവേശിച്ചുകൊണ്ടുള്..
Chakkarapadam
A Novel by Sreejith Moothedath , പ്രകൃതി-മനുഷ്യബന്ധത്തിൽ ജൈവികവും ആത്മീയവുമായ ഒരു ലയം അനിവാര്യമാണ്. പരിസ്ഥിതിബോധത്തിന്റെ അഭാവം കൊണ്ടും അത്യാർത്തി കൊണ്ടും മനുഷ്യൻ ചെയ്യുന്ന പ്രകൃതിവിധ്വംസക പ്രവർത്തനങ്ങളുടെ ദൂരവ്യാപക നാശങ്ങൾ വെളിപ്പെടുത്തുന്ന ബാലസാഹിത്യ നോവൽ...
Kuruvikalude Lokam
Book By Sreejith Moothedath ദയാലുവാണ് മണിക്കുട്ടൻ. കുരുവിലോകത്തിന്റെ അദ്ഭുതക്കാഴ്ചകൾ കാണിക്കാൻ കുഞ്ഞുക്കുരുവി അവനെ കൊണ്ടുപോകുന്നു. കുരുവിയും മണിക്കുട്ടനും തമ്മിലുള്ള സ്നേഹസൗഹാർദ്രമായ കഥ...