Susan Joshi

Susan Joshi

സൂസന്‍ ജോഷി

എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തില്‍ ജനനം. വി.വി. ജോഷിയുടെയും എലിസബത്ത് ജോഷിയുടെയും മകള്‍. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഇംഗ്ലീഷ് സാഹിത്യത്തില്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജില്‍ നിന്ന് ബിരുദവും തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജില്‍ നിന്ന് ബിരുദാനന്തരബിരുദവും നേടി.ആനുകാലികങ്ങളില്‍ കഥകളും കവിതകളും എഴുതുന്നു. സാഹിത്യ അക്കാദമിക്കു വേണ്ടി പ്രമുഖ എഴുത്തുകാരുടെ കഥകളും ലേഖനങ്ങളും ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. പുരസ്‌കാരം: വിവര്‍ത്തനത്തിന് കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണ മായ ഇന്ത്യന്‍ ലിറ്ററേച്ചറിന്റെ പുരസ്‌കാരം,ചെറുകഥയ്ക്ക് കേരള കലാകേന്ദ്രത്തിന്റെ 2019ലെ കമല സുരയ്യ പ്രത്യേക ജൂറി പുരസ്‌കാരം .തൃശ്ശൂര്‍-എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപികയാണ്.

ഭര്‍ത്താവ് : ലിജു വര്‍ഗ്ഗീസ്.

മക്കള്‍: നേഹ തെരസ് ലിജു, ജോണ്‍ ജോസഫ് ലിജു

വിലാസം: ഊക്കന്‍ ഹൗസ്, വെളുത്തൂര്‍ പി.ഒ, 

കുന്നത്തങ്ങാടി, തൃശ്ശൂര്‍-680012.

Email- suslij@yahoo.co.in

Grid View:
Quickview

Athbhuthangalozhiyathe Alice

₹150.00

Book by Susan Joshi , മറവിയുടെ മണ്ണിൽനിന്നും കുഴിച്ചെടുക്കപ്പെടുന്ന ഓർമ്മകളുടെ ശിരോലിഖിതങ്ങളാണ് സൂസൻ ജോഷിയുടെ കഥകൾ . ഏറ്റവും സരസമായ ഭാഷയിലൂടെ അത് ജീവിതത്തിന്റെ ചരിത്ര വർത്തമാനത്തോടൊപ്പം ഭാവിയെക്കുറിച്ചും നിരന്തരം സംസാരിച്ചുകൊണ്ടിരുന്നു . നന്മയുടെ വിശുദ്ധവചനങ്ങളാൽ രോഗാതുരമായ മനസ്സിന്റെ കൂനുകളെ തടവി നിവർത്തുന്നു . ഈ കഥകളുടെ കണ്ണാടിയിൽ നോക്കുന്നവ..

Showing 1 to 1 of 1 (1 Pages)