T.D. Jose

ടി.ഡി. ജോസ്
1956 ഏപ്രില് 25ന് എറണാകുളം ജില്ലയിലെ പൂവ്വത്തുശ്ശേരി ഗ്രാമത്തില് ജനനം. വിദ്യാഭ്യാസം: പൂവ്വത്തുശ്ശേരി സെന്റ് ജോസഫ് സ്കൂള്, പാലിശ്ശേരി എസ്.എന്.ഡി.പി. ഹൈസ്കൂള്,അളഗപ്പനഗര് ത്യാഗരാജാര് പോളിടെക്നിക്കില് മെക്കാനിക്കല് എന്ജിനീയറിംഗ് ഡിപ്ലോമ. ASNT Level II, CSWIP 3.1, Quality Assurance Lead Auditor എന്നീ അന്തര്ദ്ദേശീയ വിദഗ്ദ്ധ പരിശീലന കോഴ്സുകള് വിജയകരമായി പൂര്ത്തിയാക്കി. സൗദി അറേബ്യ, ഒമാന്, ഖത്തര്, കുവൈറ്റ്, അബുദാബി, ദുബായ് എന്നീ ഗള്ഫ് രാജ്യങ്ങളില് ക്വാളിറ്റി എന്ജിനീയറിംഗ് രംഗത്ത് സേവനമനുഷ്ഠിച്ചു.പുവ്വത്തുശ്ശേരി സെന്റ് ജോസഫ് ഇടവകയില് എട്ട് വര്ഷത്തോളം മതാധ്യാപകന്, ഇടവക പാരിഷ് ബുള്ളറ്റിന് ചീഫ് എഡിറ്റര് എന്നീ നിലകളില് പ്രവര്ത്തിച്ചു. വാസ്തു ശാസ്ത്രം, പ്രാണിക് ഹീലിംഗ് എന്നീ വിഷയങ്ങളില് തത്പരനാണ്. 'ദൈവത്തിന്റെ ഛായ' എന്ന ലേഖനത്തിന് ബനഡിക്റ്റ് പതിനാറാമന് മാര്പാപ്പയില്നിന്നും പ്രശംസാപത്രം ലഭിച്ചു.
Acupunture, Sujok Therapy, Naturopathy എന്നീ ചികിത്സാരീതികളില് ഡിപ്ലോമ ലഭിച്ചിട്ടുണ്ട്.
ഇതര കൃതി: 'ദൈവത്തിന് മതമുണ്ടോ'.
ഇപ്പോള് പൂവ്വത്തുശ്ശേരിയില് സ്വസ്ഥ ജീവിതം.
വിലാസം: ടി.ഡി. ജോസ്, തെക്കിനേടത്ത് ഹൗസ്,
പൂവത്തുശ്ശേരി, പാറക്കടവ്, പി.ഒ., എറണാകുളം - 683 579
Aadaminte Punarjanmam
Book By T D Jose , യേശു ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപെട്ട ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ യേശുവിനെപ്പറ്റി പ്രവചിക്കപ്പട്ടിട്ടുണ്ട് എന്നത് സത്യമായിരിക്കെ യേശു ക്രിസ്തുമതത്തിന്റെ കുത്തകയാകുന്നതെങ്ങനെ? ആധികാരികമായ വിജ്ഞാനഗ്രന്ഥങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൂന്നികൊണ്ടുള്ള എഴുത്ത. ഉപനിഷത്തുകളും വേദങ്ങളും ബൈബിളും അടിസ്ഥാനമാക്കിയെഴുതിയ ഗ്രന്ഥം...