V G Thampi

V G Thampi


കവി, നിരൂപകന്‍, പത്രാധിപര്‍, അധ്യാപകന്‍, സംവിധായകന്‍. 1955 ഓഗസ്റ്റ് 12ന് തൃശൂരില്‍ ജനനം. തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജില്‍ മുപ്പത്തിമൂന്നു വര്‍ഷം അധ്യാപകനായിരുന്നു. കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിന്‍ ആയി പ്രവര്‍ത്തിക്കുന്നു. കവിത, ലേഖനം, യാത്രാവിവരണം തുടങ്ങിയ മേഖലകളില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്. വിവിധ ഭാഷകളില്‍ കവിതകള്‍ പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. 15 ഹ്രസ്വചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്തു.. രസന, കനല്‍, പാഠഭേദം എന്നീ സമാന്തര പ്രസിദ്ധീകരണങ്ങളുടെ പത്രാധിപച്ചുമതല. ശ്രദ്ധ ഓണ്‍ലൈന്‍ മാസികയുടെ എഡിറ്റര്‍. എഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി പ്രവര്‍ത്തിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സിദ്ധാര്‍ത്ഥ ഫൗണ്ടേഷന്‍ കാവ്യ പുരസ്‌കാരം, കെ. ദാമോദരന്‍ സ്മാരക പുരസ്‌കാരം, കെ.എം. തരകന്‍ സ്മാരക സമഗ്ര സംഭാവന പുരസ്‌കാരം ഉള്‍പ്പെടെ ഇരുപതോളം അവാര്‍ഡുകള്‍.


Grid View:
Quickview

Ayiram chirakulla pakshi

₹135.00

Book by V.G Thampy , അപൂർവചിന്തകളുടെ ധ്യാനസൗന്ദര്യമാണ് ഈ പുസ്തകം . മാലാഖമാരെപ്പോലെ ചിറകു വീശി നീങ്ങുന്ന ഗദ്യഭാഷയുടെ ഒരു കാവ്യാനുഭവം . വിഷാദസൗന്ദര്യത്തിന്റെ ദർശനസ്‌മൃതി . കവികളും പ്രവാചകരും ദർശനികരും മനുഷ്യസ്‌നേഹികളും വിഹരിക്കുന്ന ഒരു ഗാലക്സി . വിശുദ്ധിയുടെ ഒരു ഭാവമണ്ഡലം . ചെറുതുകളുടെ അസാധാരണ സൗന്ദര്യം ദർശനവും അന്വേഷണവും സ്വാതന്ത്ര്യവും സമ..

Out Of Stock
Quickview

Nishabdanayirikkan Avakasamundu

₹120.00

Book By:V G thampyകവിതയും സിനിമയും മൃതിയും രതിയും ഉള്ളടങ്ങുന്ന സമ്മിശ്രമായ ആശയധാരകളുടെ പ്രഖ്യാപനങ്ങളാണ്  ഈ കൃതി. വെളിപാടുകള്‍ പോലെ സുന്ദരമായ ഒരു ഭാഷയില്‍ അവ രചിക്കപ്പെട്ടിരിക്കുന്നു. നിശ്ശബ്ദത തേടുന്ന പ്രാര്‍ത്ഥനാഭരിതമായ കുമ്പസാരങ്ങളാണ് ഇവയുടെ മുഖമുദ്ര. ആഖ്യാനത്തിന്റെയും ആസ്വാദനത്തിന്റെയും പുതിയ തലങ്ങള്‍ തേടുന്ന ഈ കൃതി ആഴങ്ങളിലേക്ക് ഊളിയിടുന്ന..

Showing 1 to 2 of 2 (1 Pages)