Dubaipuzha

Dubaipuzha

₹190.00
Author:
Category: Memoirs, Pravasam, Best Seller
Publisher: Green-Books
ISBN: 9798188582173
Page(s): 160
Weight: 200.00 g
Availability: In Stock
eBook Link:

Book Description

Book by Krishnadas

ദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ  ആത്മകഥാഖ്യാനത്തെയാണ്  ഇതെന്നെ ഓർമ്മപ്പിച്ചത്.

ടി. പത്മനാഭൻ 


ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ  സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. ഈ ചിത്രീകരണത്തിലുടനീളം ഒരു കഥാകൃത്തിന്റെയോ നോവലിസ്റ്റിന്റെയോ  കരസ്പർശം തങ്ങിനിൽക്കുന്നു. ഒരു കലാസൃഷ്ടിയുടെ ഏകതാനതയും അഴകും ഈ കൃതി കൈവരിച്ചിരിക്കുന്നു എന്നതുമാത്രമല്ല സൂക്ഷ്മനിരീഷണാശാലിയായ  ഒരു കഥപറച്ചിലുകാരനെയും നാമിവിടെ കണ്ടുമുട്ടുന്നു. നിത്യ സാക്ഷിയായ ദുബായിപ്പുഴയുടെ തീരത്തിരുന്നുകൊണ്ട് ചരിത്രവും കാലവും അറബ് നാടുകളെ എങ്ങനെ മാറ്റിമറിച്ചു  എന്ന് ഭയവിസ്മയങ്ങളോടെ  അയവിറക്കുന്ന  ഒരു സഞ്ചാരിയുടെ ദിനാന്ത്യാ കുറിപ്പുകൾ കൂടിയാണ് ദുബായ്പ്പുഴ. ഈ പുസ്തകവുമായുള്ള പരിചയം എന്നെ സംബന്ധിച്ചിടത്തോളം ആത്മാവിനെ വിമലീകരിക്കുന്ന ഒരനുഭവമായിരുന്നു.

ഡോ .വി. രാജകൃഷ്ണൻ 

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00