Kalayile Rathi-reethi Sankalpam
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
ജോസഫ് റോക്കി പാലക്കല്‍
ശൃംഗാരത്തെ രസരാജനായി കല്പിക്കുന്നതാണ് ഭാരതീയ കലകളുടെ സൗന്ദര്യശാസ്ത്രം. ചിത്രമെഴുത്തിലാണ് ആ രീതി സങ്കല്പം ഏറെയും പ്രകടമാകുന്നത്. കവിയും ശില്പിയും ചിത്രകാരനുമായ ജോസഫ് റോക്കി പാലക്കല്‍ 'കലയിലെ രതി - രീതി സങ്കല്പം' എന്ന പഠനത്തില്‍ ആത്മാര്‍ത്ഥവും മൗലികവും സത്യസന്ധവുമായ ഉള്‍ക്കാഴ്ച കണ്ടെത്തുന്നു. അതില്‍ ഒമ്പതു ഭാവമണ്ഡലങ്ങള്‍. ഓരോന്നും അപൂര്‍വ്വ മനോഹരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ജനതകളുടെ സംസ്കാര നിര്‍ണ്ണയം അവരുടെ ജീവിതഘട്ടത്തില്‍ രൂപംകൊള്ളുന്ന കലയുടെ സത്യവും സൗന്ദര്യവും വിലയിരുത്തിക്കൊണ്ടാണ് എന്ന നിരീക്ഷണം ശ്രദ്ധേയമാണ്. സ്നേഹേവും പ്രണയവും കരുണയും നിറയുന്ന കല മാനവികതയെ ശ്രേഷ്ഠതരമാക്കുന്നു. പുരോഗതിയെ ചൈതന്യനിര്‍ഭരമായി അടയാളപ്പെടുത്തുന്നു. ചിത്രകലയുടെ അപൂര്‍വ്വതകളെക്കുറിച്ചുള്ള അപഗ്രഥനം ഏറെ പ്രധാനം. അനന്യവും അസാധാരണ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതുമായ വിശിഷ്ടഗ്രന്ഥം.
ഡോ. ജോര്‍ജ് ഓണക്കൂര്‍
ഇത് ഒരു ചിത്രകാരന്‍റെ ആത്മഗീതമാണ്. ഒരു ചിത്രകാരന് ക്യാന്‍വാസും ചായങ്ങളുമെന്നപോലെ ഒരു ശില്പിക്ക് മരത്തിന്‍റെയോ കല്ലിന്‍റെയോ വലിപ്പവും കാഠിന്യവുംപോലെ പരിമിതികള്‍ കലാകാരന്‍റെ ചിന്തയ്ക്ക് അടുക്കും ചിട്ടയും നല്‍കുന്നു. ഈ അടുക്കും ചിട്ടയും ഇതില്‍ അങ്ങോളമിങ്ങോളം കാണാം. ഗീതം സ്വതന്ത്രമായി ഒഴുകുമ്പോഴും നിശ്ചിത അതിര്‍വരമ്പുകള്‍ക്കിടയിലൂടെത്തന്നെ മുമ്പോട്ട് പോകുന്നു. അതാണ് ഈ കൃതി.
വി. വിജയചന്ദ്രന്‍ ഐ.എ.എസ്.