Fyodor Dostoevsky Combo

Fyodor Dostoevsky Combo

₹800.00
Author:
Category: Combo Offers
Publisher: GREEN BOOKS
ISBN:
Page(s):
Weight: 0.00 g
Availability: In Stock

Book Description

തികച്ചും  നിർഭാഗ്യകരം


അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനർത്ഥങ്ങളെ കുറിച്ചുള്ള ഒരു അന്യാപദേശകതയും ഉദ്യോഗസ്ഥ ദുഷ്പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള  ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെക്കുറിച്ചുള്ള ഒരു പഠനവും ഒപ്പം ഒരു പരാജിതനെക്കുറിച്ചുള്ള ചിത്ര സംവിധാനവുമാണ് "തികച്ചും  നിർഭാഗ്യകരം" എന്ന നോവൽ. നമ്മുടെ ധാർമികാശയങ്ങൾ എന്തുകൊണ്ട്  പ്രയോഗികമാകുന്നില്ല എന്ന വസ്തുത കുടി ഈ നോവലിൽ ദസ്‌തയെവ്സ്കി വിശകലനം ചെയ്യുന്നുണ്ട് .

കുറ്റവും ശിക്ഷയും

എന്താണ് കുറ്റം? എന്താണ് അതിനുള്ള ശിക്ഷ? സമൂഹം,വ്യക്തി, ഇതിനെല്ലാം ചൂഴ്ന്നുനിൽക്കുന്ന വിശ്വാസങ്ങൾ പരിഗണിച്ചുകൊണ്ട് വേണം എക്കാലവും അലട്ടിക്കൊണ്ടിരിക്കുന്ന ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുവാൻ. വിഖ്യാത റഷ്യൻസഹിത്യകാരനായ ഡോസ്റ്റോയെവ്സ്കി 1866-ൽ എഴുതിയ ഈ നോവൽ വിചാരണചെയ്യുന്നത് മനുഷ്യന്റെ അന്തഃസംഘർഷങ്ങളെയാണ്.സാമൂഹ്യ വ്യവസ്ഥിതിയോടുള്ള എഴുത്തുകാരന്റെ കലഹമാണ് കുറ്റവും ശിക്ഷയും. പ്രസിദ്ധീകരിച്ച് 150 ലേറെ വർഷങ്ങൾക്കുശേഷവും കാലിക പ്രസക്തി മാഞ്ഞുപോകാതെ വിസ്മയിക്കപ്പെടുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന വിശ്വോത്തര സഹിത്യ കൃതി.

നിന്ദിതരും പീഡിതരും

സാഹിത്യത്തിൽ സാർവ്വകാലികതയുടെ പ്രതീകമായി ഫയദോർ ദസ്തയെവ്സ്കി നിലകൊള്ളുന്നു.വിശ്വസാഹിത്യത്തിലെ കടലാഴമാണ് ഫയദോറിന്റെ കൃതികൾ.ദുരിതങ്ങളുടെ കൊടുംകയ്പ് കുടിച്ചു വറ്റിച്ച മനുഷ്യാത്മാക്കളാണ് ഫയദോറിന്റെ കഥാപാത്രങ്ങൾ. നാം ദുരിതങ്ങളിൽ അകപ്പെട്ടിരിക്കുമ്പോളാണ് ദസ്തയെവ്സ്കിയെ വായിക്കേണ്ടത് എന്ന് ഹെർമൻ ഹസ്സ്.  ദസ്തയെവ്സ്കിയുടെ  കൃതികൾ ഒരാൾ വായിക്കുന്നുവെങ്കിൽ ആദ്യത്തേത് 'നിന്ദിതരും പീഡിതരും' ആകണം.പോരാ അയാൾ ഒരു യുവാവ് കുടിയായിരിക്കണമെന്ന് സ്റ്റീഫൻ സ്വെയ്ഗ്
സ്നേഹന്വേഷകരുടെയും സ്നേഹം കൊണ്ട് മുറിവേറ്റവരുടെയും മുറിവേൽക്കപെടാൻ മാത്രമാഗ്രഹിക്കുന്ന ആത്മ പീഡാകരുടേയും ജീവിതമാണിത്.

Write a review

Note: HTML is not translated!
    Bad           Good
Captcha

4D

₹75.00

Aa Kannukal

₹125.00