Childrens book combo
- Best Seller
- BOOKS OF LOVE
- BOOKS ON WOMEN
- Children's Literature
- Combo Offers
- Crime Novels
- Gift Vouchers
- Gmotivation
- Motivational Novel
- New Book
- Novelettes
- Offers
- Other Publication
- Sports
- Article
- Auto Biography
- Biography
- Cartoons
- Cinema
- Cookery
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- Novels
- Philosophy / Spirituality
- Poem
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Traveloge
- World Classics
Your shopping cart is empty!
Book Description
Meenuvum Paristhithi Clubbum
സ്കൂള് വിദ്യാര്ത്ഥികള്ക്ക് പരിസ്ഥിതിബോധത്തെക്കുറിച്ച് അറിവ് നല്കുന്ന കൃതിയാണിത്. പരിസ്ഥിതി സ്നേഹവും സ്കൂള്ജീവിതവും ഇടകലര്ന്ന മീനുവിന്റെ ഇച്ഛാശക്തിയില്നിന്ന് ഉരുത്തിരിയുന്ന ഉണര്വ്വാണ് ഈ കൃതി. തറവാട്ടുവളപ്പിലെ കാവും പൂര്വ്വികരായ ആള്ദൈവങ്ങളും സര്പ്പദൈവങ്ങളും ചൂരപ്പഴങ്ങളും ചെത്തിപ്പഴങ്ങളും ഈ കൃതിയിലെ കുഞ്ഞുങ്ങള്ക്കുള്ള വിഭവങ്ങളാണ്. പ്രസംഗമല്ല പ്രവര്ത്തിയാണ് വേണ്ടതെന്ന് മീനുവും കൂട്ടുകാരും ഈ കൃതിയിലൂടെ വെളിപ്പെടുത്തുന്നു. സമൂഹത്തെ ഉണര്ത്തുന്ന കൗതുകകരമായ കാഴ്ച ഈ പുസ്തകത്തില് ഇതള് വിരിയുന്നു.
Bhoomiyil Sugandham Undayathengane
വ്യത്യസ്ത ദേശങ്ങളില് ലോകമുണ്ടായതിനെക്കുറിച്ച്, ജീവജാലങ്ങളുണ്ടായതിനെക്കുറിച്ച് രസകരമായ കഥകളടങ്ങിയപുസ്തകം. വിസ്മയിപ്പിക്കുന്ന കഥകള്. സങ്കല്പത്തിനപ്പുറം ഭാവനകൊണ്ട് നെയ്തെടുത്ത കഥകളാണിവ. മനുഷ്യര്ക്ക്വാലില്ലാതായത്, ഗണപതിപൂജ ആരംഭിച്ചത്, കുഴിയാന ഉണ്ടായത്, കുരങ്ങന് നീണ്ട വാല് കിട്ടിയത്, തവളകള്ക്ക് വാലില്ലാതായത്, എട്ടുകാലി ഉണ്ടായത്, ഞണ്ട് പരന്നത് എങ്ങനെതുടങ്ങിയ ചോദ്യങ്ങള്ക്കുള്ള ഉത്തരമാണ് ഈ കൃതി.
Nirangalile Appunni
അപ്പുണ്ണി എന്ന സ്കൂള് വിദ്യാര്ത്ഥി ചിത്രകാരനായിമാറിയ കഥ. അദ്ധ്യാപകരും വിദ്യാര്ത്ഥികളും തമ്മിലുള്ള ആത്മന്ധത്തിന്റെ ആവിഷ്ക്കാരമാണിത്."ഇതിലൊക്കെ പല ചിത്രങ്ങള് വരച്ചുണ്ടാക്കണം പഠിക്കുമ്പോള് കുട്ടികള്ക്ക് കാണിച്ച് കൊടുക്കാനാ. എന്നാലേ അവര്ക്ക് മനസ്സിലാവൂ. മണ്ണിനടിയില്നിന്ന് വെള്ളവും വളവുമെല്ലാം ചെടികള് വലിച്ചെടുക്കുന്നത് എങ്ങനെയാണെന്ന് പറഞ്ഞാല് മനസ്സിലാവ്വോ. അത് കാണിച്ച് കൊടുക്കണ്ടേ?" അപ്പുണ്ണിയിലെ ചിത്രകാരനെ കണ്ടെത്തിയ കുമാരന്മാസ്റ്ററുടെ കഥ.
Alavudheenum AlbudhaVilakkum
അത്ഭുതവിളക്കിന്റെ മന്ത്രശക്തികൊണ്ട് മടിയനായ അലാവുദ്ദീന് രാജകുമാരനായ കഥ. ദാരിദ്ര്യവും അതില്നിന്നുള്ള മോചനവും ഒരു ബാലനെയും അവന്റെ സുഹൃത്തിനെയും കുടുംത്തെയും രക്ഷിച്ചതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു. മന്ത്രവാദിയുടെ സഹോദരി രുക്സാനയെ രക്ഷിച്ച കഥയും കൂടിയാണിത്. പ്രശസ്തമായ ഒരു അറ്യേന് കഥയുടെ സ്വതന്ത്ര പുനരാഖ്യാനം.
Mambazhakkalam
താളാത്മകമായി പാടി രസിക്കാന് പറ്റുന്ന ബാലകവിതകളുടെ സമാഹാരം. കഥാംശമുള്ള കവിതകള്. കിണറ്റില് വീണ കുറുക്കന്, ആനയും തയ്യല്ക്കാരനും, ബുദ്ധിയുള്ള ആട്ടിന്കുട്ടി തുടങ്ങിയ കഥകള്. കടംകഥകള്, ബൗദ്ധിക കഥകള് എന്നിങ്ങനെ വൈവിധ്യമുള്ള ബാലകവിതകള്