Novels

Novels
Grid View:
Out Of Stock
Quickview

Ottamaina

₹75.00

Author:P.R.Nadhanകാവില്‍കോട്ടയിലെ കടപുഴകി വീണ വൃക്ഷങ്ങള്‍ക്കിടയില്‍ അഗ്നിവേശന്റെ രക്തത്തില്‍ കുളിച്ച ശവം കിടക്കുന്നു. കിളികള്‍ അപ്പോഴും ചിറകടിച്ച് ശവത്തിനു ചുറ്റും പറന്നുനടക്കുകയാണ്. കാവില്‍കോട്ടയുടെ രക്ഷകന്‍ ഇരുകൈകളും ഉയര്‍ത്തി ചിന്നുവിനെ അനുഗ്രഹിക്കുന്നു. മരച്ചില്ലകള്‍ക്കിടയിലൂടെ പാഞ്ഞുനടക്കുന്ന മൊച്ചകള്‍ മന്ത്രധ്വനികള്‍ മുഴക്കുന്നു. അനാദിയായ ഊര്..

-50%
Quickview

Ottu-P Umesh

₹55.00 ₹110.00

Novel By P Umesh.ഒരു കുറ്റവാളിയുടെ ജീവിതവും മരണവും നിറഞ്ഞ ആത്മകഥ.ബീഭത്സവും രൗദ്രവുമായ അധോലോകത്തിന്റെ കുറിപ്പുകള്‍.എന്നാല്‍ ഈ കഠിന ഭാവത്തെ ആര്‍ദ്രവും പരിഹാസവും നിറഞ്ഞ ഭാഷയിലേക്കു മാറ്റിയെഴുതുക എന്ന ശ്രമകരമായ ദൗത്യമാണ് എഴുത്തുകാരന്റേത്. ആ ദൗത്യം തന്നെയാണ് ഈ പുസ്തകത്തെവ്യത്യസ്തമാക്കുന്നത്. ഓരോ കുറ്റകൃത്യവും അയാളുടെ മനസ്സിനെ ഞെരിക്കുന്നുണ്ട്. പക്ഷേ, തന..

Quickview

Paadarakshakalaniyoo... Dooramereyundu

₹310.00

A Novel by Paul A. Puthumana ,ഗൃഹാതുരത്വത്തിന്റെ നാട്ടിടവഴിയിലേക്കു നടക്കുമ്പോഴും പ്രവാസത്തിന്റെ ചൂടുകാറ്റിൽ വായനക്കാരന്റെ ഉള്ളകങ്ങളെ പൊള്ളിക്കുന്ന രചന. ദളിത് വായനയും ഫ്യൂഡൽ പ്രമാണിത്തവും ഒരേ പോലെ അടയാളപ്പെടുത്തുന്ന കഥ പരിസരം. കേരളം ഗോവൻ, അറബ് സാംസ്കാരികതകളിലൂന്നിയാണ് കഥ പറയുന്നത്. വ്യക്തിസത്തയും കലാപരിണാമങ്ങളും വ്യത്യസ്ത സാംസ്കാരികതകളും സമഞ്ജസമായി..

Quickview

Padakkappal

₹575.00

പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയുടെ ആദ്യ നാല്പത് വര്‍ഷങ്ങളിലൂടെ ഒരു യാത്ര. ആ നാല് പതിറ്റാണ്ടുകളില്‍ ചൈനയില്‍ നടന്ന, മഹത്തായ മുന്നേറ്റം, സാംസ്‌കാരിക വിപ്ലവം, വിയറ്റ്‌നാം യുദ്ധം, ഭൂപരിഷ്‌കരണം, പഞ്ചവത്സര പദ്ധതികള്‍ തുടങ്ങി അനേകം അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വാലി എന്ന് പേരുള്ള ഒരു സാങ്കല്പിക പട്ടണത്തിന്റെ കഥ. ഇതെല്ലാം അനുഭവങ്ങളാക്കി ജീവിതം മുന്നോട്ടും ..

Quickview

Padakkattu

₹185.00

A book by A.P. Ahammad , ഒസാമ ബിൻലാദന്റെ തീവ്രവാദ ക്യാമ്പിൽ അകപ്പെട്ട സുഹൃത്തിന്റെ അനിയനെ കണ്ടെത്താനുള്ള അന്വേഷണമാണ് ഈ നോവലിന്റെ മർമ്മം. മതാധികാരവും ഏകാധിപത്യവും ഭീകരവാദവും ഇടകലരുന്ന പടക്കാറ്റുകളാണ് മരുഭൂമിയിൽ ചീറിപായുന്നത്‌. തനിക്കന്യമായ മണ്ണും സൂക്ഷ്മസ്ഥലികളും അനുഭവപരമ്പരകളും ഈ നോവലിന്റെ ഉള്ളടക്കമായി മാറുന്നു. പ്രവാസത്തിന്റെ വ്യത്യസ്തവും കൗത..

In Stock
Quickview

Palayanam

₹40.00

Author:K. M Abbasമരുഭൂമി ജീവിതത്തിന്റെ അവസാന സങ്കേതമായി വരിച്ച കൃഷ്ണന്‍, കണ്ണാന്തളിയുടെ സൗമ്യതയെ ധ്യാനിക്കുന്ന കഥാനായകന്‍, അജ്ഞാതനായി കഴിയുന്ന ഖാലിദ് അന്‍സാരി എന്ന പാക്കിസ്ഥാനി മുജാഹിദ് എന്നിവര്‍ പലായനത്തിന്റെ വ്യത്യസ്തമായ അവസ്ഥകളെ പ്രതിനിധീകരിക്കുന്നു. നീരജയാകട്ടെ ഒറ്റപ്പെടുന്ന ആധുനിക കുടുംബസംവിധാനത്തിന്റെ പ്രതിനിധിയത്രെ. മാനസികാരോഗ്യം നഷ്ടപ്പെട്ട..

Out Of Stock
Quickview

Papajeevitham

₹150.00

Book by: P.R.raghunathഇരുണ്ട ജീവിതത്തിന്റെ ഇടവഴികള്‍ ഓരോ വ്യക്തിയുടെ ജീവിതത്തിലുമുണ്ട്. അന്ധകാരത്തിന്റെ ഒരു കീറ് ആദ്യം അടര്‍ന്നു വീഴുന്നു. പിന്നെയതു വലുതായി ജീവിതത്തെയാകെ മൂടുന്നു. വിഭ്രാന്തികളിലൂടെ കടന്നുപോകുന്ന ജീവിതം. ചിലപ്പോള്‍ അതു മനോരോഗമായും മാറുന്നു. തെറ്റും ശരിയും പൂര്‍ണ്ണമായും വിവേചിച്ചറിയാനാകാത്ത അവസ്ഥ. നിര്‍വ്വചിക്കാനാവാത്ത ഒരു ദുരന്തബോധ..

Quickview

Parayan Bakkivecha Karyangal

₹370.00

വൻകരകളിലെവിടെയോ നിലകൊള്ളുന്ന അജ്ഞാതമായ ഒരു കുടുംബജീവിതത്തിന്റെ ഉള്ളറകളിലേക്ക് തുറന്നുവെച്ച ജാലകങ്ങൾ. ഇണക്കവും പിണക്കവും വിഷാദവും ഇടകലർന്ന രാഗതാളങ്ങൾ ഒരു പുഴപോലെ ഒഴുകുന്നു. സർഗാത്മകതയും ഊർജ്ജവും സൗന്ദര്യവും ഒരു മഴവില്ല് പോലെ തെളിയുന്നു. എല്ലാ കഷ്ടനഷ്ട്ടങ്ങൾക്കുമപ്പുറം ജീവിതം നിങ്ങളെ എപ്പോഴും മോഹിപ്പിച്ചുകൊണ്ടിരിക്കുന്നുവെന്ന സത്യം വെളിപ്പെടുത്തുന്നു..

Quickview

Paretharude therukkoothu

₹465.00

അറിയപ്പെടുന്ന ഒരു ചിത്രകാരൻ തന്റെ ബ്രുഷും ക്യാൻവാസും എന്നപോലെ പേനകൊണ്ടും ഒരുനോവൽ ക്യാൻവാസ് തീർക്കുന്നു. ഇതൊരത്ഭുത രചനയാണ്‌. ഒരു ദേശത്തിന്റെ കഥപറയുകയാണ് എഴുത്തുകാരൻ. കൂട്ടുങ്ങൽ അങ്ങാടിയെ വിശ്വമാനവികതയിലേക്ക് ഉയർത്തുന്നു.എത്രയോ നൂറ്റാണ്ടുകൾ ഇതിലൂടെ കടന്നുപോകുന്നു. ഇതിന്റെ മിഴിവും ചാരുതയും ഒന്ന് വേറെത്തന്നെ. ഒരു ജന്മംകൊണ്ട് എഴുതി തീർക്കാവുന്..

Quickview

Parudeesa Katta Kallan

₹155.00

കൂടുമ്പോള്‍ ഇമ്പമുള്ളതാണ് കുടുംബം. അവിടേക്ക് മദ്യപനായ കുടുംബനാഥന്‍റെ വരവ്. അതിലൂടെ തകര്‍ന്നടിയുന്ന വീട്ടകത്തിന്‍റെ സങ്കടഭാരങ്ങളോടൊപ്പമുള്ള ഒരു മകളുടെ സഞ്ചാരമാണ് ഈ നോവല്‍. ദുഃഖങ്ങള്‍ക്കിടയിലും നര്‍മ്മത്തില്‍ ചാലിച്ച ആഖ്യാനശൈലി. ഏതൊരു മദ്യപാനിക്കും തിരിച്ചറിവുണ്ടാക്കാവുന്ന എഴുത്ത്. ഒരു കുടുംബത്തിന്‍റെ കറുപ്പും വെളുപ്പും...

Showing 261 to 270 of 395 (40 Pages)